മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് ഗതാഗത മന്ത്രി മാർക് ഹാർബറിനെയും സംഘത്തെയും ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരിച്ചു.
ബഹ്റൈനിലേക്ക് ബ്രിട്ടീഷ് മന്ത്രിയെയും സംഘത്തെയും സ്വാഗതം ചെയ്ത അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താൻ പരസ്പര സന്ദർശനം ഉപകരിക്കുമെന്നും ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അതിർത്തികളിൽ സൂക്ഷ്മമായ സുരക്ഷ ഉറപ്പാക്കുന്നതിന് പരസ്പര സഹകരണത്തിനുള്ള സാധ്യതകളും ചർച്ചയായി.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇത്തരം സുരക്ഷ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഏവിയേഷൻ സുരക്ഷ മേഖലയിൽ ബ്രിട്ടന്റെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു.
പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, പോർട്സ് സുരക്ഷ അതോറിറ്റി ഡയറക്ടർ അടക്കമുള്ളവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.