ആഭ്യന്തര മന്ത്രി ബ്രിട്ടീഷ് ഗതാഗത മന്ത്രിയെ സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് ഗതാഗത മന്ത്രി മാർക് ഹാർബറിനെയും സംഘത്തെയും ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരിച്ചു.
ബഹ്റൈനിലേക്ക് ബ്രിട്ടീഷ് മന്ത്രിയെയും സംഘത്തെയും സ്വാഗതം ചെയ്ത അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താൻ പരസ്പര സന്ദർശനം ഉപകരിക്കുമെന്നും ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അതിർത്തികളിൽ സൂക്ഷ്മമായ സുരക്ഷ ഉറപ്പാക്കുന്നതിന് പരസ്പര സഹകരണത്തിനുള്ള സാധ്യതകളും ചർച്ചയായി.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇത്തരം സുരക്ഷ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഏവിയേഷൻ സുരക്ഷ മേഖലയിൽ ബ്രിട്ടന്റെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു.
പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, പോർട്സ് സുരക്ഷ അതോറിറ്റി ഡയറക്ടർ അടക്കമുള്ളവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.