കമ്പനി ഡയറക്ടർ നാ​റ്റി മാ​ർ​ട്ടി​നെ​സിനൊപ്പം ഹൗ​സ് ഓ​ഫ് യൂ​നി​ഫോം​സ് മാ​നേ​ജ്‌​മെ​ന്‍റ് അംഗങ്ങൾ

പു​തി​യ ഷോ​റൂം ആ​രം​ഭി​ച്ച് ഹൗ​സ് ഓ​ഫ് യൂ​നി​ഫോം​സ്

മ​നാ​മ: ത​ല പ്ലാ​സ​യി​ൽ പു​തി​യ ഷോ​റൂം ആ​രം​ഭി​ച്ച് ഹൗ​സ് ഓ​ഫ് യൂ​നി​ഫോം​സ്. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള യൂ​നി​ഫോ​മു​ക​ളും വ​ർ​ക്ക് വെ​യ​ർ സൊ​ല്യൂ​ഷ​നു​ക​ളും ന​ൽ​കു​ന്ന ബ​ഹ്‌​റൈ​നി​ലെ മു​ൻ​നി​ര ദാ​താ​ക്ക​ളാ​ണ് ഹൗ​സ് ഓ​ഫ് യൂ​നി​ഫോം​സ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ പ്ര​മു​ഖ​രും മാ​ധ്യ​മ​പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ‍യി​രു​ന്നു. 1985ൽ ​സ്ഥാ​പി​ത​മാ​യ​ത് മു​ത​ൽ 20 വ​ർ​ഷ​മാ​യി ക​മ്പ​നി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഹൗ​സ് ഓ​ഫ് യൂ​നി​ഫോം​സി​ന്‍റെ ജ​ന​റ​ൽ മാ​നേ​ജ​ർ യാ​ക്കൂ​ബ് യൂ​സ​ഫ് അ​ക്ബ​ർ ച​ട​ങ്ങി​ൽ ക​മ്പ​നി​യു​ടെ ഭാ​വി​പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങി​യ ഫാ​ക്ട​റി സ്ഥാ​പി​ക്കു​ന്ന​താ​ണ് യൂ​നി​ഫോം​സി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ല​ളി​ലൊ​ന്ന്. 5,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​യി​രി​ക്കും ഈ ​ഫാ​ക്ട​റി. ഫാ​ക്ട​റി വ​രു​ന്ന​തോ​ടെ ഉ​ൽ​പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ലോ​ജി​സ്റ്റി​ക് കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ഹൗ​സ് ഓ​ഫ് യൂ​നി​ഫോം​സി​ന് ക​ഴി​യും. അ​പൂ​ർ​വ​മാ​യ ഡീ​ഗ്രേ​ഡ​ബി​ൾ റീ​സൈ​ക്കി​ൾ​ഡ് പോ​ളി​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ർ​ഗാ​നി​ക് കോ​ട്ട​ൺ, റീ​സൈ​ക്കി​ൾ​ഡ് പോ​ളി​സ്റ്റ​ർ തു​ട​ങ്ങി​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നും പു​തി​യ ഫാ​ക്ട​റി മു​ൻ​ഗ​ണ​ന ന​ൽ​കും. ഒ​രു ബ​ഹ്‌​റൈ​ൻ ക​മ്പ​നി എ​ന്ന നി​ല​യി​ൽ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച​ത് ന​ൽ​കാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്, ഈ ​ഫാ​ക്ട​റി പ്രാ​ദേ​ശി​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ക​യും ചെ​യ്യു​മെ​ന്നും യാ​ക്കൂ​ബ് യൂ​സ​ഫ് അ​ക്ബ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - house of uniforms opened new showroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.