പാ​ർ​പ്പി​ട ബാ​ങ്ക്; മൂ​ല​ധ​നം 250 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നം

മ​നാ​മ: പാ​ർ​പ്പി​ട ബാ​ങ്കി​ന്‍റെ മൂ​ല​ധ​നം 250 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം, രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഈ​ജി​പ്​​ത്​ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ സീ​സി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യും ച​ർ​ച്ച​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​ത്തി​ന്​ മാ​റ്റു​കൂ​ട്ടു​ന്ന​താ​ണെ​ന്ന്​ വി​ല​യി​രു​ത്തി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ഹ്​​റൈ​ൻ വ​നി​ത​ക​ൾ ന​ട​ത്തി​യ മു​ന്നേ​റ്റ​വും അ​വ​രു​ടെ ശ​ക്​​ത​മാ​യ സാ​ന്നി​ധ്യ​വും പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ അ​ധി​ക​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി. രാ​ജ​പ​ത്​​നി ​പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ​ഹ്​​റൈ​ൻ വ​നി​താ സു​പ്രീം കൗ​ൺ​സി​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​ന്​ ക​രു​ത്തു​പ​ക​ർ​ന്ന​താ​യും വി​ല​യി​രു​ത്തി.

വ​നി​താ സു​പ്രീം കൗ​ൺ​സി​ലി​ന്‍റെ 22ാമ​ത്​ സ്​​ഥാ​പ​ക​ദി​ന​മാ​ച​രി​ക്കു​ന്ന വേ​ള​യി​ലാ​ണ്​ വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യം ശ​ക്​​ത​മാ​ക്കു​ന്ന​തി​നു​ള്ള കൗ​ൺ​സി​ലി​ന്‍റെ ശ്ര​മ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ക​യും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്​​ത​ത്.

കാ​ട്ടു​തീ പ​ട​ർ​ന്ന്​ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​യ അ​മേ​രി​ക്ക​ക്ക്​ കാ​ബി​ന​റ്റ്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. പു​തി​യ പാ​ർ​പ്പി​ട പ​ദ്ധ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​സ്​​കാ​ൻ (പാ​ർ​പ്പി​ട) ബാ​ങ്കി​ന്‍റെ മൂ​ല​ധ​നം 250 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ അം​ഗീ​കാ​ര​മാ​യി.

2022 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഫ്യൂ​ച്ച​ർ ജ​ന​റേ​ഷ​ൻ റി​സ​ർ​വ്​ ഫ​ണ്ടി​ന്‍റെ ആ​സ്​​തി 614 ദ​ശ​ല​ക്ഷം ഡോ​ള​റാ​യി​രു​ന്ന​ത്​ 2023 ആ​ദ്യ​പ​കു​തി​യി​ൽ 680 ദ​ശ​ല​ക്ഷം ഡോ​ള​റാ​യി വ​ർ​ധി​ച്ച​ത്​ ധ​ന​കാ​ര്യ മ​ന്ത്രി അ​റി​യി​ച്ചു. പൊ​തു പ​ദ്ധ​തി​ക​ൾ​ക്കാ​യി വി​വി​ധ ഭൂ​മി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ വി​ശ​ദാം​​ശ​ങ്ങ​ൾ പാ​ർ​പ്പി​ട​കാ​ര്യ മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചു.

വി​​ശു​ദ്ധ ഖു​ർ​ആ​നെ തു​ട​ർ​ച്ച​യാ​യി അ​വ​ഹേ​ളി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഒ.​ഐ.​സി സം​ഘ​ടി​പ്പി​ച്ച ​പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത​താ​യി അ​റി​യി​ച്ചു. സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി​യു​ടെ സൗ​ദി സ​ന്ദ​ർ​ശ​നം, ഗ​താ​ഗ​ത-​ടെ​ലി​കോം മ​ന്ത്രി​യു​ടെ പാ​ക്​ സ​ന്ദ​ർ​ശ​നം എ​ന്നി​വ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Tags:    
News Summary - Housing Bank-Cabinet decision to increase capital to 250 million dinars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.