മനാമ: മനുഷ്യക്കടത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി സിറ്റി സെന്‍ററിൽ അഞ്ച് ദിവസത്തെ പ്രദർശനം ആരംഭിച്ചു.
പബ്ലിക്ക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് ഡയറക്ടർ ജനറൽ, മനുഷ്യക്കടത്ത് തടയുന്നതിനുള്ള കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികൾക്ക് തുടർച്ചയായ അഞ്ചാം വർഷവും ബഹ്റൈന് അംഗീകാരം ലഭിച്ചിരുന്നു.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് റിപ്പോർട്ടിൽ ടയർ- 1 പദവിയാണ് ബഹ്റൈന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.