മനുഷ്യക്കടത്ത്​: ഏഷ്യക്കാരിക്ക്​ തടവും പിഴയും

മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രതിക്ക്​ 10 വർഷം തടവും 2,000 ദിനാർ പിഴയും ഒന്നാം ഹൈ​ക്രിമിനൽ കോടതി വിധിച്ചു. ഏഷ്യക്കാരിയായ പ്രതിയെ ശിക്ഷ കാലാവധിക്കു​ശേഷം നാടുകടത്താനും വിധിയുണ്ട്​. വീട്ടുജോലിക്കെന്ന വ്യാജേന യുവതിയെ ബഹ്​റൈനിലെത്തിക്കുകയും പുറത്തേക്ക്​ പോകാൻ കഴിയാത്ത തരത്തിൽ ഹോട്ടൽ മുറിയിൽ പാർപ്പിക്കുകയും അനാശാസ്യത്തിന്​ പ്രേരിപ്പിക്കുകയുമായിരുന്നു. സമ്മതമില്ലാതെ പണത്തിനായി മറ്റുള്ളവർക്ക്​ കാഴ്ചവെക്കാനാണ്​ ശ്രമം നടന്നത്​. എന്നാൽ യുവതി ഇവിടെനിന്ന്​ രക്ഷപ്പെടുകയും പൊലീസിൽ കേസ്​ നൽകുകയുമായിരുന്നു. അതിജീവിതയെ മനുഷ്യക്കടത്ത്​ വിരുദ്ധ ദേശീയ കമ്മിറ്റിക്ക്​ കീഴിലുള്ള അഭയ കേ​ന്ദ്രത്തിലാക്കി.

Tags:    
News Summary - Human Trafficking: Jail and Fine for Asian Woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.