മനാമ: ഐ.സി.എഫ് ബഹ്റൈൻ 45ാം. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഏ പി. അബൂബക്കർ മുസ്‍ലിയാർ ബഹ്റൈനിലെത്തി. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ ബഹ്റൈൻ കാപിറ്റൽ ഗവർണറേറ്റ് പ്രതിനിധികളുടെയും മറ്റ് സംഘടനാ നേതാക്കളുടെയും നേതൃത്വത്തിൽ അദ്ദേഹത്തിന് ഉജ്വല വരവേൽപ്പ് നൽകി.
ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി. സൈറുവീൻ സഖാഫി, ജനറൽ സിക്രട്ടറി അഡ്വ: സി. അബ്ദുൾ കരീം,, ശൈഖ് സമീർ ഫഇസ്, രാജു കല്ലുംപുറം, ജമാൽ വിട്ടൽ, (കെ. സി.എഫ്), ബിനു കുന്നന്ദാനം, ബഷീർ അമ്പലായി, അഷ്റഫ് മായഞ്ചേരി, ഒ എം..അബൂബക്കർ ഫൈസി,, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, അഷ്റഫ് മങ്കര, തുടങ്ങിയവർ നേതൃത്വം നൽകി.
വൈകീട്ട് ഏഴിന് സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ നടക്കുന്ന സമ്മേളന പരിപാടികളിൽ കാന്തപുരത്തോടൊപ്പം യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് സ്യ്യിദ് അലിയ്യുൽ ഹാശ്മി, ബഹ്റൈൻ സുപ്രീം കോർട്ട് ജസ്റ്റിസ് ശൈഖ് ഹമദ് ബിൻ ഫാളിൽ അൽ ദുസരി, ശൈഖ് ഇബാഹീം റാഷിദ് മരീഹി , അഹമ്മദ് അബ്ദുൾ വാഹിദ് കറാത്ത എന്നീ അറബി പ്രമുഖരും മറ്റ് മത സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കളും സംബന്ധിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ആത്മകഥ ‘വിശ്വാസപൂർവ്വം’ ബഹ്റൈൻ എഡിഷൻ പ്രകാശന കർമ്മവും സമ്മേളനത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.