മനാമ സൂഖിലെ തൊഴിലാളികൾക്ക് ഐ.സി.എഫ് ഒരുക്കുന്ന സമൂഹ നോമ്പുതുറ
മനാമ: ഐ.സി.എഫ് വർഷംതോറും സംഘടിപ്പിച്ചുവരുന്ന പ്രതിദിന സമൂഹ നോമ്പുതുറ മനാമ സൂഖിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമാകുന്നു.
മനാമ സുന്നി സെന്ററിൽ നടന്നുവരുന്ന നോമ്പുതുറയിൽ 250ലധികം ആളുകളാണ് ദിനേന സംബന്ധിക്കുന്നത്. സ്വാഗതസംഘം ചെയർമാൻ അഷ്റഫ് രാമത്ത്, കൺവീനർ അബ്ദുൽ സലാം പെരുവയൽ, ഫിനാൻസ് ഷെഫീഖ് പൂക്കയിൽ, അംഗങ്ങളായ ബഷീർ ഷൊര്‍ണൂർ, മുഹമ്മദ് അലി മാട്ടൂൽ, അസീസ് മുസ്ലിയാർ, ഹംസ ബാക്കിമാർ, ഫായിസ്, മുഹ്സിൻ, ഇർഷാദ്, ആസിഫ്, ഖമറുദ്ദീൻ, ഹംസ, കുഞ്ഞുമുഹമ്മദ്, സയീദ് യു.കെ, ജാബിർ എന്നിവരുടെ നേതൃത്വത്തിലാണ് നോമ്പുതുറ ഒരുക്കുന്നത്.
ഒരു മാസം നീണ്ടുനിൽക്കുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആത്മീയ മജ്ലിസുകൾ, ഖുർആൻ പഠന പാരായണ സദസ്സുകൾ, മത്സരങ്ങൾ എന്നിവയും നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.