മനാമ: ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന് (ഐ.സി.എഫ്) ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ’ എന്ന ശീര്‍ഷകത്തില്‍ പുതുവര്‍ഷം മാനവ വികസന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന സ്നേഹ സഞ്ചാരത്തിന് ബഹ്റൈനിൽ നാളെ തുടക്കമാകും. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ നേതാക്കളുടെ നേതൃത്വത്തിലാണ് ഇലല് അഹിബ്ബ സ്നേഹ സഞ്ചാരം നടക്കുന്നത്.
ഐ.സി.എഫ് ഇന്റര്‍ നാഷനല്‍ കൗണ്‍സില്‍ ഭാരവാഹികളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങള്‍ (സൗദി), നിസാര്‍ സഖാഫി (ഒമാൻ), ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം (യു.എ.ഇ), അഡ്വ. എം.സി. അബ്ദുല്‍ കരീം എന്നിവരാണ് യാത്രയില്‍ ഉണ്ടാവുക. ഐ.സി.എഫ് ബഹ്റൈന്‍ നാഷനല്‍ ഭാരവാഹികള്‍ യാത്രയെ അനുഗമിക്കും. സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് നേതാക്കള്‍ ബഹ്റൈനിലെത്തുന്നത്. ‘ഇസ്തിഖ്ബാലിയ’ എന്ന ബാനറിൽ ബുധനാഴ്ച ഏഴുമണിക്ക് ഗുദൈബിയ സുന്നി സെന്ററിലും എട്ടിന് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തിലും സ്വീകരണ പരിപാടികള്‍ നടക്കും. വ്യാഴം രാത്രി 9.30ന് ഈസാടൗണ്‍ സുന്നി സെന്ററിലും 11 മണിക്ക് ഹമദ് ടൗണ്‍ ഐ.സി.എഫ് ഓഡിറ്റോറിയത്തിലുമാണ് പരിപാടി. സമാപന ദിവസമായ വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് റിഫ സുന്നി സെന്ററിലും നാലിന് സല്‍മാബാദ് ഐ.സി.എഫ് ഹാളിലും 6.30ന് ഉമ്മുല്‍ ഹസം ബാങ്കോക്ക് ഓഡിറ്ററിയത്തിലും ഒമ്പതിന് മുഹറഖ് സുന്നി സെന്ററിലും നേതാക്കള്‍ക്ക് സ്വീകരണം നല്‍കും. ഡിസംബർ ഏഴിന് മദീന മുനവ്വറയില്‍ നിന്ന് ആരംഭിച്ച സ്നേഹ സഞ്ചാരം ഒമാനിലെ സലാലയിലാണ് സമാപിക്കുന്നത്. ബഹ്റൈനിലെത്തുന്ന നേതാക്കളെ എയര്‍പോര്‍ട്ടില്‍ നാഷനല്‍ നേതാക്കള്‍ സ്വീകരിക്കും. മാനവ വികസന വര്‍ഷത്തില്‍ പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്കി ഏറ്റവും കൂടുതല്‍ പ്രവാസികളെ ബാധിക്കുന്ന ഡയബറ്റിസ്, കിഡ്നി രോഗങ്ങള്‍ എന്നിവയില്‍ അവബോധം ഉണ്ടാക്കുന്നതിനായി ബഹ്റൈനിലെ വിവിധ ഹോസ്പിറ്റലുകളുമായി സഹകരിച്ച് ഹെല്‍ത്തോറിയം കാമ്പയിന് നടന്നുവരുന്നു.
പ്രവാസികളില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുന്നതിനും വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനും വൈജ്ഞാനിക മുന്നേറ്റത്തിനുമായി നിരവധി പദ്ധതികള്‍ മാനവ വികസന വര്‍ഷത്തിന്റെ ഭാഗമായി ഐ.സി.എഫ് ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.