ഐ.​സി.​എ​ഫ് വ​യ​നാ​ട് പു​ന​ര​ധി​വാ​സ ഫ​ണ്ട് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ ഭാ​ര​വാ​ഹി​ക​ൾ നാ​ഷ​ന​ൽ നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റു​ന്നു

ഐ.​സി.​എ​ഫ് വ​യ​നാ​ട് പു​ന​ര​ധി​വാ​സ ഫ​ണ്ട് കൈ​മാ​റി

മ​നാ​മ: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട് ചൂ​ര​ൽ​മ​ല മു​ണ്ട​ക്കൈ പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് പ്ര​ഖ്യാ​പി​ച്ച പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് പ്ര​ഖ്യാ​പി​ച്ച ര​ണ്ട് കോ​ടി സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സ​മാ​ഹ​രി​ച്ച തു​ക ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ക്ഷേ​മ​കാ​ര്യ സെ​ക്ര​ട്ട​റി സി​യാ​ദ് വ​ള​പ​ട്ട​ണ​ത്തി​ന് കൈ​മാ​റി.

ഐ.​സി.​എ​ഫി​ന് കീ​ഴി​ല്‍ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ നി​ര​വ​ധി ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും മാ​തൃ​ക​ക​ള്‍ പി​ന്തു​ട​ര്‍ന്ന് വ​യ​നാ​ട്ടി​ലും വി​പു​ല​മാ​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളാ​ണ് മാ​തൃ സം​ഘ​ട​ന​യാ​യ കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.2018ലെ ​പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട ധാ​രാ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ക​യും, കോ​വി​ഡ് കാ​ല​ത്ത് സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശ​പ്ര​കാ​രം വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ര​ണ്ട് ഓ​ക്സി​ജ​ൻ പ്ലാ​ന്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഐ.​സി.​എ​ഫ് ഏ​റ്റെ​ടു​ക്കു​ക​യും സ​മൂ​ഹ​ത്തി​ന് സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം, ഷാ​ന​വാ​സ് മ​ദ​നി, അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ, റ​ഫീ​ക്ക് ല​ത്വീ​ഫി വ​ര​വൂ​ർ, ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, ഉ​മ​ർ ഹാ​ജി ചേ​ല​ക്ക​ര, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - ICF hands over Wayanad Resettlement Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.