ഉ​മ്മ​ൻ ചാ​ണ്ടി സ്മാ​ര​ക -ഓ​ൺ​ലൈ​ൻ കോ​ൺ​ഗ്ര​സ്‌ പാ​ഠ​ശാ​ല ഇന്ന്

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഐ.​ടി & മീ​ഡി​യ വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഓ​ൺ​ലൈ​ൻ കോ​ൺ​ഗ്ര​സ്‌ പാ​ഠ​ശാ​ല​യു​ടെ ര​ണ്ടാ​മ​ത്തെ ക്ലാ​സ് ഈ ​മാ​സം ഏ​ഴി​ന് രാ​ത്രി എ​ട്ടി​ന്, ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഒ​ഫി​ഷ്യ​ൽ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ന​ട​ക്കും.

മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ‌ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്, സോ​ഷ്യ​ൽ മീ​ഡി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ തു​ട​ർ​ന്നു​പോ​കു​ന്ന ഈ ​പ​രി​പാ​ടി ക​ഴി​ഞ്ഞ മാ​സം ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. വി​ദ്യ ബാ​ല​കൃ​ഷ്ണ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​എ​സ്.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സ​നൂ​ജ്, ക്വി​റ്റ് ഇ​ന്ത്യ മൂ​വ്മെ​ന്റ് വി​ഷ​യ​ത്തി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ കാ​ണു​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, ട്രെ​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ് എ​ന്നി​വ​ർ അ​റി​യി​ച്ചു. 38285008 (ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഹെ​ൽ​പ് ഡെ​സ്ക്)

Tags:    
News Summary - Oommen Chandy Memorial - Online workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.