മനാമ: സമാനതകളില്ലാത്ത പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന വയനാട് ചൂരൽമല നിവാസികളെയും പ്രകൃതിദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവരേയും ചേർത്തുപിടിക്കണമെന്ന് അൽ മന്നാഇ സെന്റർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മാതൃ സംഘടനയായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹികളായ ടി.കെ. അഷ്റഫ്, സി.പി. സലിം, കെ. താജുദ്ദീൻ സ്വലാഹി തുടങ്ങിയവർ വയനാട് എം.എൽ.എ ടി. സിദ്ദീഖ്, മുണ്ടക്കൈ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, അട്ടമല വാർഡ് മെംബർ സുകുമാരൻ, ചൂരൽമല വാർഡ് മെംബർ നൂറുദ്ദീൻ എന്നിവരുമായി വിസ്ഡം സമാഹരിച്ച ദുരിതാശ്വാസ ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗത്തെക്കുറിച്ച് ചർച്ച നടത്തി.
അൽ മന്നാഇ സെന്റർ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായത്തിന്റെ ആദ്യ ഗഡു എത്രയുംവേഗം നാട്ടിലെത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാൻ ആഗ്രഹിക്കുന്നവർ സംഘടനയുടെ സോഷ്യൽ വെൽഫെയർ ടീമുമായി ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.