മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിെൻറ (െഎ.സി.ആർ.എഫ്) പുതിയ ഭാരവാഹികളെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പ്രഖ്യാപിച്ചു. ചെയർമാനായി ഡോ. ബാബു രാമചന്ദ്രനെ നിയമിച്ചു. മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കിയ അരുൾദാസ് തോമസിനു പകരമാണ് ഡോ. ബാബു രാമചന്ദ്രൻ ചുമതലയേൽക്കുന്നത്.
പുതിയ എക്സിക്യൂട്ടിവ് ടീമിൽ വൈസ് ചെയർമാനായി അഡ്വ. വി.കെ തോമസ്, ജനറൽ സെക്രട്ടറിയായി പങ്കജ് നല്ലൂർ, ട്രഷററായി മണി ലക്ഷ്മണമൂർത്തി, ജോ. സെക്രട്ടറിമാരായി നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ജോ. ട്രഷററായി രാകേഷ് ശർമ എന്നിവർ ചുമതലയേൽക്കും.
അരുൾദാസ് തോമസ് പുതിയ ടീമിനൊപ്പം എക്സ്- ഒഫിഷ്യോ / ഉപദേഷ്ടാവായി തുടരും. ഭഗവാൻ അസർപോട്ടയും ഉപദേഷ്ടാവായി തുടരും. സുരേഷ് ബാബു, മുരളി നോമുല, സുൽഫിക്കർ അലി, പങ്കജ് മാലിക്, ജവാദ് പാഷ, രമൺ പ്രീത് എന്നിവരാണ് മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ. നിലവിലെ െഎ.സി.ആർ.എഫ് ടീം അംഗങ്ങളായ മാധവൻ കല്ലത്ത്, സുധീർ തിരുനിലത്ത്, സുബൈർ കണ്ണൂർ, നാസർ മഞ്ചേരി, മുരളീകൃഷ്ണൻ, ജോൺ ഐപ്പ്, കെ.ടി സലിം, മാത്യു ജോസഫ്, നിഥിൻ ജേക്കബ്, ഫ്ലോറിൻ മത്തിയാസ്, അരുൺ ഗോവിന്ദ്, ക്ലിഫോർഡ് കൊറിയ, ടോജി എ.ടി, കാശി വിശ്വനാഥ്, ശ്രീധർ എസ്, പവിത്രൻ നീലേശ്വരം, മുസ്തഫ സിറാജുദ്ദീൻ, സുഷമ അനിൽ, ചെമ്പൻ ജലാൽ, അലോക് ഗുപ്ത, സുനിൽ കുമാർ, ഡി.വി ശിവകുമാർ, പി.എസ് ബാലസുബ്രഹ്മണ്യം, അജയ് കൃഷ്ണൻ എന്നിവരും പ്രാദേശിക ഫോറം അംഗങ്ങളും സന്നദ്ധപ്രവർത്തകരും തുടർന്നും എക്സിക്യൂട്ടീവ് ടീമിനെ പിന്തുണക്കും.
അരുൾദാസ് തോമസിെൻറ നേതൃത്വത്തിൽ ഐ.സി.ആർ.എഫ് നിർവഹിച്ച മഹത്തായ പ്രവർത്തനങ്ങളെ ചടങ്ങിൽ അംബാസഡർ അഭിനന്ദിച്ചു. ഡോ. ബാബു രാമചന്ദ്രെൻറ നേതൃത്വത്തിലുള്ള പുതിയ ടീമിനെ അദ്ദേഹം സ്വാഗതം ചെയ്തു.
ബഹ്‌റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതുക്ഷേമത്തിന് ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഐ.സി.ആർ.എഫ്. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം നൽകുകയാണ് ഐ.സി.ആർ.എഫിെൻറ ദൗത്യം. നിയമസഹായം, അടിയന്തര സഹായം, കമ്യൂണിറ്റി വെൽഫെയർ സർവിസസ്, മെഡിക്കൽ സഹായം, കൗൺസലിങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.