മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേർസ്റ് ക്വഞ്ചേഴ്സ് 2023 ടീം മൂന്നാമത്തെ ആഴ്ചയും വേനൽക്കാല ബോധവത്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. ദിൽമുനിയയിൽ ഉള്ള വർക്ക്സൈറ്റിൽ ഇരുനൂറ്റി അമ്പതോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും, ലബാനും, ബിരിയാണിയും വിതരണം ചെയ്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയന്റ് സെക്രട്ടറി നിഷ രംഗ, തേർസ്റ് ക്വഞ്ചേഴ്സ് 2023 കോ-ഓഡിനേറ്റർമാരായ മുരളി നോമുല, നൗഷാദ്, ഐ.സി.ആർ.എഫ് അംഗങ്ങളായ ശിവകുമാർ, ക്ലിഫോർഡ് കൊറിയ, കെ.ടി. സലിം, രംഗരാജൻ തുടങ്ങിയവർ പങ്കെടുത്തു. തുടർച്ചയായ എട്ടാം വർഷമാണ് ഐ.സി.ആർ.എഫ് തേർസ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.