മനാമ: ഇന്നുകാണുന്ന സാമൂഹിക അന്തഃഛിദ്രതക്കും കുടുംബപ്രശ്നങ്ങൾക്കും പരിഹാരമായി സ്ത്രീകളിലെ ധാർമിക മതവിദ്യാഭ്യാസം വളർത്തുക എന്നത് അനിവാര്യമാണെന്ന് നാഷനൽ പ്രോജക്ട് ഡിപ്പാർട്മെന്‍റ് ഡയറക്ടർ ശൈഖ് ആദിൽ റാഷിദ് ബൂ സൈദ അഭിപ്രായപ്പെട്ടു.
സ്ത്രീ എന്നത് ഒരു കുടുംബത്തിന്റെ നട്ടെല്ലാണ്. അവർക്ക് യഥാർഥ ധാർമിക ബോധം നൽകിയാൽ കുട്ടികളും പുരുഷന്മാരുമടക്കം ഒരു സമൂഹംതന്നെ നന്നാകാൻ അത് കാരണമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റയ്യാൻ സ്റ്റഡി സെന്‍റർ നടത്തിയ 'ഈദിയ്യ'കുടുംബസംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ ശൈഖ് അദ്‌നാൻ ബിൻ മുഹമ്മദ് ബുച്ചേരി, സയന്‍റിഫിക് കോഴ്‌സസ് ഡയറക്ടർ ഡോ. സഅദുല്ല മുഹമ്മദ് എന്നിവർ സംസാരിച്ചു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്ത പരിപാടിയിൽ റമദാൻ ക്വിസ് ജേതാക്കൾക്കും സ്ത്രീകൾക്കുള്ള ഖുർആൻ പാരായണ വിജയികൾക്കും റമദാൻ മാസത്തിൽ ഖുർആൻ പൂർണമായി പാരായണം ചെയ്ത വിദ്യാർഥികൾക്കും മുഖ്യാതിഥികൾ സമ്മാനങ്ങൾ നൽകി. മെഗാ സമ്മാനമായി ലാപ്ടോപ് ആണ് ഓരോ ഇനത്തിലും നൽകിയത്.
ക്വിസ് മത്സരത്തിൽ യഥാക്രമം ഫാത്തിമത് ഷാജിയ, ജൻസീന നദീർ, ഉമ്മു ഇംറാൻ എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനം കരസ്ഥമാക്കി. ഖുർആൻ പാരായണ മത്സരത്തിൽ ആയിഷ ഷൗക്കത്ത്, ആയിഷ മിർഫത്, മുഹസ്സിന മുഹമ്മദ് അഷ്‌റഫ് എന്നിവരും സമ്മാനങ്ങൾ നേടി.
റയ്യാൻ മദ്റസകളിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ദിൽഷാദ്, ഹംസ അമേത്, റിസാലുദ്ദീൻ പുന്നോൽ, ടി.പി. അബ്ദുൽ അസീസ്, അബ്ദുൽ സലാം, പി.കെ. നസീർ, ഫക്രുദീൻ, ബിനു ഇസ്മായിൽ, അബ്ദുൽ വഹാബ്, അബ്ദുൽ ഗഫൂർ, ഗഫൂർ വെളിയംകോട്, ലത്തീഫ് ചാലിയം, ദിൽഷാദ്, ഷെമീർ റിഫ, കോയ ബേപ്പൂർ, സി.എം. ലത്തീഫ്, സാക്കിർ ഹുസൈൻ, ഷംസീർ മനാമ, ലത്തീഫ് ആലിയമ്പത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.