ൈഫ്ല ദുബൈയിൽ വരണമെങ്കിൽ ദുബൈ വിസ വേണം

മനാമ: ൈഫ്ല ദുബൈ വിമാനക്കമ്പനി കേരളത്തിൽനിന്ന്​ ദുബൈ വഴി ബഹ്​റൈനിലേക്ക്​ ബുക്കിങ്​ തുടങ്ങിയെങ്കിലും ദുബൈ വിസ വേണമെന്ന നിബന്ധനയിൽ കുഴങ്ങി യാത്രക്കാർ. അതേസമയം, എമിറേറ്റ്​സ്​ വിമാനത്തിന്​ ഇൗ നിബന്ധനയില്ല. ​ൈഫ്ല ദുബൈ സർവിസും ഇതു​പോലെയാകുമെന്നായിരുന്നു​ യാത്രക്കാരുടെ പ്രതീക്ഷ. 100 ദീനാർ മുതലാണ്​​ ബഹ്​റൈനിലേക്ക്​ ടിക്കറ്റ്​ നിരക്ക്​. ദുബൈയിലേക്ക്​ വിസയെടുക്കുന്നതിന്​ വീണ്ടും 45 ദീനാറോളം ചെലവഴിക്കണം. അങ്ങനെയാണെങ്കിലും, നിലവിലെ മറ്റു വിമാനക്കമ്പനികളുടെ നിരക്ക്​ അപേക്ഷിച്ച്​ വളരെ കുറവായിരിക്കും ഇത്​.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്​ എന്നിവക്കുപുറമെ, ചെന്നൈ, ഡൽഹി, മുംബൈ, ലഖ്​​നോ, ഹൈദരാബാദ്​ എന്നിവിടങ്ങളിൽനിന്നും സർവിസ്​ ഉണ്ടാകും. ദുബൈയിൽനിന്ന്​ കണക്​ഷൻ വിമാനത്തിലാണ്​ യാത്രക്കാരെ ബഹ്​റൈനിൽ എത്തിക്കുക. യാത്രക്കാർ 96 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ കോവിഡ്​ പരിശോധനയുടെ റിസൽട്ട്​ കരുതണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.