മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 2024 -25 വർഷത്തെ പൊതു പരീക്ഷയിൽ ഹൂറ തഅ്ലീമുൽ ഖുർആൻ മദ്റസയിലെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികൾക്കും തിളക്കമാർന്ന വിജയം. പത്താം ക്ലാസിലെ ഫാത്തിമ മെഹ്റിൻ ടോപ് പ്ലസും ഷാന ഫാത്തിമ ഫസ്റ്റ് ക്ലാസും നേടി.
ഏഴാം ക്ലാസിലെ ഫരിൻ മുഹമ്മദ്, ഹാനി റംസാൻ, മുഹമ്മദ് ഫയാസ്, നിസ ബഷീർ എന്നീ വിദ്യാർഥികൾ ഫസ്റ്റ് ക്ലാസും ഫൈഹ ഫാത്തിമ സെക്കൻഡ് ക്ലാസും അഞ്ചാം ക്ലാസിലെ മുഹമ്മദ് ഫായിസ്, മുഹമ്മദ് റംസാൻ എന്നിവർ ഫസ്റ്റ് ക്ലാസും മുഹമ്മദ് ഇർഫാൻ സെക്കൻഡ് ക്ലാസും കരസ്ഥമാക്കി.
മദ്റസയിലെ ഉസ്താദുമാരെയും വിദ്യാർഥികളെയും സമസ്ത ഹൂറ ഏരിയ കമ്മിറ്റി അനുമോദിച്ചു. ഉസ്താദുമാരുടെയും വിദ്യാർഥികളുടെയും ആത്മാർഥതയോടെയുള്ള പരിശ്രമമാണ് തിളക്കമാർന്ന വിജയം ലഭിക്കാൻ കാരണമായതെന്ന് കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.