ഇ​മാം ഹു​സൈ​ൻ ക്ലി​നി​ക്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ൻ മ​നാ​മ​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഇ​മാം ഹു​സൈ​ൻ ക്ലി​നി​ക്​ ആ​രോ​ഗ്യ​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

മ​നാ​മ: ഇ​മാം ഹു​സൈ​ൻ ക്ലി​നി​ക്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ൻ മ​നാ​മ​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ആ​ശൂ​റ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ പ്ര​ത്യേ​ക​മാ​യാ​ണ്​ ക്ലി​നി​ക്​ പ്ര​വ​ർ​ത്തി​ക്കു​ക.

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ, ജ​അ്​​ഫ​രീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ യൂ​സു​ഫ്​ ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡോ. ​ഇ​ജ്​​ലാ​ൽ ഫൈ​സ​ൽ അ​ൽ അ​ല​വി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ശൂ​റ പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ആ​ശൂ​റ പ​രി​പാ​ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ​ശൂ​റ പ​രി​പാ​ടി​ക​ൾ​ക്ക്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ഴു​വ​ൻ സ​ഹ​ക​ര​ണ​വും മ​ന്ത്രി വാ​ഗ്​​ദാ​നം ചെ​യ്യു​ക​യും ചെ​യ്​​തു.

Tags:    
News Summary - Imam Hussain Clinic inaugurated by Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.