മനാമ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ ബഹ്റൈൻ പ്രവാസികളിൽനിന്ന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരിച്ച നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൈമാറി. ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം രമേശ് ചെന്നിത്തലക്ക് കോഴിക്കോട് െഗസ്റ്റ് ഹൗസിൽ എത്തിയാണ് നിർദേശങ്ങൾ കൈമാറിയത്. ബഹ്റൈൻ പ്രവാസികളുടെ ഭാഗത്തുനിന്ന് ലഭിച്ച ന്യായമായ ആവശ്യങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പരമാവധി കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ശശി തരൂർ എം.പി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ബെന്നി ബഹനാൻ എം.പി എന്നിവർക്കും കൈമാറുമെന്ന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് ഷമീം കെ.സി നടുവണ്ണൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.