മനാമ: അസുഖമുള്ള വളർത്തുമൃഗങ്ങളുടെ വിവരങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത ഉടമകൾക്ക് ശിക്ഷ ലഭിക്കുമെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് വ്യക്തമാക്കി. പ്രത്യേകിച്ച് കുതിരകൾ, കോവർ കഴുതകൾ, കഴുതകൾ, സീബ്രകൾ എന്നിവയുടെ അസുഖ വിവരം യഥാസമയം അധികൃതരെ അറിയിക്കണം.
പട്ടികയിൽപെടുത്തിയിട്ടുള്ള 20 ഓളം പകർച്ചവ്യാധികളിൽ ഏതെങ്കിലും തരത്തിലുള്ള രോഗബാധ ഉണ്ടെങ്കിൽ അനിമൽ ഹെൽത്ത് ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.
എക്വിൻ ഇൻഫെക്ഷ്യസ് അനീമിയ (ഇ.ഐ.എ), ഡൗറിൻ (ട്രിപനോസോമ ഇക്വിപെർഡം), വെസിക്യുലാർ സ്റ്റോമാറ്റിറ്റിസ്, ഇക്വീൻ വൈറൽ ആർട്ടറിറ്റിസ് (ഇ.വി.എ), റാബിസ്, ആന്ത്രാക്സ്, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങൾ പട്ടികയിലുണ്ട്. ഉടമകളും മൃഗഡോക്ടർമാരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നിയമം ലംഘിച്ചാൽ ഒരു മാസം വരെ തടവോ 1,000 ദീനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.