മനാമ: ബഹ്റൈൻ കേരളീയ സമാജം 2023 - 2024 വർഷത്തേക്കുള്ള കുട്ടികളുടെ വിഭാഗം ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് 18ന് വൈകീട്ട് എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. ഗോപു അജിത് പ്രസിഡന്റും അനിക് നൗഷാദ് സെക്രട്ടറിയുമായുള്ള 16 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയാണ് ചുമതല ഏൽക്കുന്നത്.
സാറ സാജൻ - വൈസ് പ്രസിഡന്റ്, സംവൃത് സതീഷ് - അസിസ്റ്റന്റ് സെക്രട്ടറി, മിലൻ വർഗീസ് - ട്രഷറർ, ഹിരൺമയി അയ്യപ്പൻ - അസിസ്റ്റന്റ് ട്രഷറർ, മീനാക്ഷി ഉദയൻ - കലാവിഭാഗം സെക്രട്ടറി, റിയ റോയ് - അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി, ശ്രേയസ് രാജേഷ് - മെംബർഷിപ് സെക്രട്ടറി, മിത്ര പാർവതി, വൈഷ്ണവി സന്തോഷ്, ദിൽന മനോജ്, എന്നിവർ അസിസ്റ്റന്റ് മെംബർഷിപ് സെക്രട്ടറി, ഐഡൻ മാതെൻ ബിനു - സാഹിത്യവിഭാഗം സെക്രട്ടറി, ആയിഷ നിയാസ് - അസിസ്റ്റന്റ് സാഹിത്യ വിഭാഗം സെക്രട്ടറി, രോഹിത് രാജീവ് - സ്പോർട്സ് സെക്രട്ടറി, നിദിൽ ദിലീഷ് - അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി എന്നിവരാണ് മറ്റ് ഭാരവാഹികൾ.
കുട്ടികളുടെ പാട്രൺ കമ്മിറ്റിയും ചുമതല ഏൽക്കും. മനോഹരൻ പാവറട്ടി - കൺവീനർ, മായ ഉദയൻ, ജയ രവികുമാർ -ജോയന്റ് കൺവീനർമാർ, അഭിലാഷ് വെള്ളുക്കൈ, സതീഷ് കെ, ഷിബു ജോൺ, എസ്. കൃഷ്ണകുമാർ, പ്രദീഷ് ജോസഫ്, ജെസ്ലി കലാം,ജയ ഉണ്ണികൃഷ്ണൻ, നീതു സലീഷ്, ബബിത ജഗദീഷ്, - കമ്മിറ്റി അംഗങ്ങൾ.
ചലച്ചിത്ര താരം മധുപാൽ മുഖ്യാതിഥിയാവും. കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. സംഗീത അധ്യാപികയായ ദിവ്യ ഗോപകുമാറിന്റെ ശിഷ്യർ ഒരുക്കുന്ന സംഘഗാനം, നൃത്ത അധ്യാപികമാരായ സ്വാതി വിപിൻ, അഭിരാമി സഹരാജൻ, ശ്യാം ചന്ദ് എന്നിവർ സംവിധാനം നിർവഹിക്കുന്ന സംഘ നൃത്തം എന്നിവ അരങ്ങേറും. ലോകപ്രസിദ്ധ ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുമായി ബന്ധപ്പെടുത്തി ചിക്കൂസ് ശിവൻ രചിച്ച ‘തിരുവത്താഴം’ ലഘുനാടകം വേദിയിൽ അവതരിപ്പിക്കും.
സന്തോഷ്, ഐഡൻ ആഷ്ലി, ആരോൺ, ജൂഹാൻ, ഐഡൻ ഷിബു, ആതി അനീഷ്, എന്നിവർക്കൊപ്പം നർത്തകരായി ഇരുപതോളം കൊച്ചുകുട്ടികളും പങ്കെടുക്കും. നാടകം സംവിധാനം നിർവഹിക്കുന്നത് മനോഹരൻ പാവറട്ടി, സഹ സംവിധാനം ജയ രവികുമാർ, ദീപ സംവിധാനം നിയന്ത്രണം കൃഷ്ണകുമാർ പയ്യന്നൂർ, വിഷ്ണു നാടകഗ്രാമം സംഗീത നിയന്ത്രണം ഐശ്വര്യ മായ, ശബ്ദനിയന്ത്രണം പ്രദീപ് ചോന്നമ്പി, രംഗ സജ്ജീകരണം മനോജ് യൂ സദ്ഗമയ, ചമയം - ശ്യാം ചന്ദ്, ഡ്രാമ കോഓഡിനേഷൻ മായ ഉദയൻ, ബി. കെ.എസ് സ്കൂൾ ഓഫ് ഡ്രാമയുടെ സഹകരണത്തോടെയാണ് നാടകം അവതരിപ്പിക്കുന്നത്. ഉദ്ഘാടനശേഷം മേയ് 19, 20 തീയതികളിലായി മധുപാൽ, ഡോ. ആഷിക് സൈനുദ്ദീൻ, അനീഷ് നിർമലൻ എന്നിവരുടെ നേതൃത്വത്തിൽ കരിയർ ഡെവലപ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. 10 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.