മനാമ: ബഹ്റൈൻ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ‘ആരംഭം’ അരങ്ങേറി. പുതുതായി നിലവിൽ വന്ന ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനങ്ങളുടെ തുടക്കവും ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൺവെൻഷനും സംഘടിപ്പിച്ചു. ബി.എം.സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രഞ്ജിത്ത് പടിക്കൽ സ്വാഗതം ആശംസിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം നിർവഹിച്ചു.
ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനം മാതൃകപരമാണെന്ന് അഡ്വ. വി.എസ്. ജോയ് പറഞ്ഞു. കെ.പി.സി.സി അംഗം അഡ്വ. എ.എം. രോഹിത് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചവരെ ജില്ല കമ്മിറ്റി ആദരിച്ചു. ബിസിനസ് എക്സലൻസ് അവാർഡ് വാദിമ ഗ്രൂപ് എം.ഡി. ജുനൈദിന് സമ്മാനിച്ചു.
സോഷ്യൽ എക്സലൻസ് സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, സലാം മമ്പാട്ടുമൂല എന്നിവർക്ക് സമർപ്പിച്ചു. മലപ്പുറം ജില്ലയിൽനിന്നുള്ള മികച്ച സംഘടനകൾക്കുള്ള പുരസ്കാരം കനോലി നിലമ്പൂർ കൂട്ടായ്മ, പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ എന്നിവർക്ക് സമ്മാനിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആസ്റ്റർ ഡയറക്ടർ ഷാനവാസ് പി.കെ, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയഞ്ചേരി, ദേശീയ വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ ദേശീയ ജനറൽ സെക്രട്ടറി ഗിരീഷ് കാളിയത്ത്, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ബഷീർ തറയിൽ നന്ദി പറഞ്ഞു. ജില്ല ഭാരവാഹികളായ മണികണ്ഠൻ കുന്നത്ത്, ഷാനവാസ് പരപ്പൻ, സുമേഷ് പനിച്ചോത്ത്, അബൂബക്കർ വെളിയങ്കോട്, അബ്ദുൽ കരീം, സ്വരാജ്, നസീബ കരീം, സബ രഞ്ജിത്, രാജേഷ് വർഗീസ്, മുഹമ്മദ് കാരി, നൗഫൽ ടി.സി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.