മനാമ: ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ 2023-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം കെ.സി.എ ഹാളിൽ നടന്നു. എഴുത്തുകാരനും നിരൂപകനുമായ വി.ആർ. സുധീഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രസിഡന്റ് ആർ. പവിത്രൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും ബി.എം.സി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത്, സഹൃദയ വേദി രക്ഷാധികാരി രാമത്ത് ഹരിദാസ് എന്നിവർ സംസാരിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറി പ്രകാശ് കുമാർ വെള്ളികുളങ്ങര, രക്ഷാധികാരി കെ.ആർ. ചന്ദ്രൻ, ട്രഷറർ എം.എം. ബാബു, വൈസ് പ്രസിഡന്റുമാരായ വി.പി. രഞ്ജിത്ത്, എൻ.പി. അഷ്റഫ് എന്നിവർ സംബന്ധിച്ചു.
മെംബർഷിപ് സെക്രട്ടറി ഷാജി വളയം, എം.പി. വിനീഷ്, ബിജി ശിവ, സുരേഷ് മണ്ടോടി, ശിവദാസ്, എം.സി. പവിത്രൻ, വിജയൻ കാവിൽ, രാജേഷ് പി.എം എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം. ശശിധരൻ സ്വാഗതവും എം.പി. അഷ്റഫ് നന്ദിയും പറഞ്ഞു. വിജിത ശ്രീജിത്ത്, ഉണ്ണികൃഷ്ണൻ എന്നിവരുടെ ഗാനമേളയും ആരവം പാട്ടുകൂട്ടം അവതരിപ്പിച്ച നാടൻ പാട്ടുകളും ഐ.മാക്ക് ബഹ്റൈൻ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.