മനാമ: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച തട്ടിപ്പ് നടത്തുന്ന സംഭവം ബഹ്റൈനിലും. പണം കടം ചോദിച്ച് ഫേസ്ബുക്ക് മെസഞ്ചറിലൂടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശം അയച്ചാണ് തട്ടിപ്പു നടത്തുന്നത്. കേരളത്തിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സമാന തട്ടിപ്പുകൾ അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബഹ്റൈനിലെ പ്രമുഖ മലയാളി സാമൂഹിക പ്രവർത്തകെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ച തട്ടിപ്പുകാർ ഇദ്ദേഹത്തിെൻറ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശം അയക്കുകയുണ്ടായി. മെസഞ്ചർ സന്ദേശം ലഭിച്ച സുഹൃത്തുക്കളും വീട്ടുകാരും വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹം വിവരം അറിയുന്നത്. ഉടൻ ഫേസ്ബുക്ക് അധികൃതരെ ഇദ്ദേഹം വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിവരം അറിയിക്കാമെന്ന മറുപടിയാണ് ഫേസ്ബുക്കിൽനിന്ന് ലഭിച്ചത്.
വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുന്ന തട്ടിപ്പുകാർ സാധാരണ രാത്രിയിലാണ് പണം ചോദിച്ചുകൊണ്ട് സന്ദേശം അയക്കുന്നത്. ഗൂഗ്ൾ പേ പോലുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ പണം നൽകാനാണ് ആവശ്യപ്പെടുക. സഹായം ചോദിക്കുന്നത് അടുപ്പക്കാരനായതിനാൽ ചിലരെങ്കിലും പണം അയച്ചുകൊടുക്കാനും സാധ്യതയുണ്ട്. തട്ടിപ്പുകൾ പെരുകുന്ന സമയമായതിനാൽ ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു. മെസഞ്ചറിൽ സന്ദേശം കാണുമ്പോൾ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം മാത്രം മറുപടി നൽകണം. ഒരേ പേരിൽ മറ്റൊരാൾ അക്കൗണ്ട് സൃഷ്ടിക്കുന്നത് തടയാൻ ഫേസ്ബുക്കിെൻറ ഭാഗത്തുനിന്ന് നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.