മനാമ: ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ജ്വല്ലറി അറേബ്യയിലെ ഇന്ത്യ പവലിയൻ സന്ദർശിച്ചു.
പ്രദർശനത്തിൽ പെങ്കടുക്കുന്ന ഇന്ത്യയിൽനിന്നുള്ള ആഭരണ നിർമാതാക്കൾ, വ്യാപാരികൾ, ഡിസൈനർമാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യ പവലിയൻ ഒരുക്കിയ കമ്പനികളെയും ബിസിനസുകാരെയും അദ്ദേഹം അഭിനന്ദിച്ചു.
മേഖലയിലെ ഏറ്റവും വലിയ ആഭരണ പ്രദർശനമായ ജ്വല്ലറി അറേബ്യയിൽ 60ലധികം ഇന്ത്യൻ കമ്പനികളാണ് പെങ്കടുക്കുന്നത്. അമൂല്യ രത്നങ്ങൾ പതിച്ച ആഭരണങ്ങൾ ഇന്ത്യ പവലിയെൻറ സവിശേഷതയാണ്.
രത്നങ്ങളുടെയും ആഭരണങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.