ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച തമിഴ് ദിനാചരണം
മനാമ: ഇന്ത്യൻ സ്കൂൾ കാമ്പസിൽ വിവിധ പരിപാടികളോടെ തമിഴ് ദിനം ആഘോഷിച്ചു. തമിഴ് പണ്ഡിതൻ പഴ കറുപ്പയ്യ, മുഹമ്മദ് ഹുസൈൻ മാലിം, സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വകുപ്പ് മേധാവികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എൻ.എസ്. പ്രേമലത തമിഴ് ഭാഷയെക്കുറിച്ച് സംസാരിച്ചു. ദേശീയഗാനത്തോടെ പരിപാടി ആരംഭിച്ചു. വകുപ്പ് മേധാവി ട്രെവിസ് മിഷേൽ, ആക്ടിവിറ്റീസ് ഹെഡ് ടീച്ചർ ആർ. ശ്രീകല, തമിഴ് അധ്യാപിക രാജേശ്വരി മണികണ്ഠൻ എന്നിവർ ഏകോപിപ്പിച്ചു. ഇസ്സത്ത് ജഹാൻ സ്വാഗതം പറഞ്ഞു.
വിദ്യാർഥികൾ ഇൻവോക്കേഷൻ ഡാൻസ്, ഗ്രൂപ് സോങ്, ഇൻസ്ട്രുമെന്റൽ ഫ്ലൂട്ട്, ഗ്രൂപ് ഡാൻസ് എന്നിവ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിച്ചു. ചിത്രരചന മത്സരം, കൈയെഴുത്ത് മത്സരം, തിരുക്കുറൽ പാരായണം, ഭാരതിയാർ കവിത പാരായണം, ഭാരതിദാസൻ കവിത പാരായണം, തമിഴ് പ്രഭാഷണം, കവിതാരചന മത്സരം എന്നിവ സംഘടിപ്പിച്ചു. ലോഗേഷ് രവിചന്ദ്രൻ നന്ദി പറഞ്ഞു.
വിവിധ മത്സര വിജയികൾ
കലാമത്സരം: 1. മൻഹ ജഹാൻ 2. ലക്ഷ്യ രാമകൃഷ്ണൻ 3. ഫർഹീൻ സറാ മുഹമ്മദ് മുബാറക്.
കൈയെഴുത്ത് മത്സരം: 1. എലീന പ്രസന്ന 2. അഗതബാലകി. ബി 3. രാഹുൽ അരുൺ.
തിരുക്കുറൽ പാരായണം: 1. പരമേഷ് സുരേഷ് പൂമാല 2. ലക്ഷിത സമ്പത്ത് തമിഴ് സെൽവി 2. ശ്രുതിലയ അരവിന്ദ്.
ഭാരതിയാർ കവിത പാരായണം:1. ദീപക് തനു ദേവ് 2. ജിംഹാൻസ് ജ്ഞാന ജെഗൻ സെൽവ ശുഭ 3. പ്രത്യക്ഷ പൊൻ റോജ അജിത്കുമാർ, കൃതിക വിഘ്നേശ്വരൻ.
ഭാരതിദാസ കവിതകൾ: 1.രാജീവൻ രാജ്കുമാർ 2. ജീവിത ദുരൈതവമണി 3. വികാസ് ശക്തിവേൽ.
തമിഴ് പ്രഭാഷണം: 1. മഹാശ്രീ കിട്ടു 2. ധർഷിണി മുത്തുകുമാർ 3. അതിശയ സുരേഷ്.
കവിത രചന: 1. അതിഫ ഇനായ അബ്ദുൽ കാദർ 2. ബാലാജി രാജൻ, നോഫിയ ജോൺസ് 3. ഉത്ര നാച്ചമ്മ, ശ്രീറാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.