മനാമ: ഇന്ത്യൻ സ്കൂളിൽ യോഗ ദിനം വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
‘യോഗ വസുദൈവ കുടുംബകത്തിന്’ എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. യോഗ ദിനത്തിനായി ഇരുനൂറിലധികം വിദ്യാർഥികൾ മൂന്നാഴ്ചയിലേറെയായി യോഗ പരിശീലിച്ചുവരുകയായിരുന്നു. സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ആർ. ചിന്നസാമി വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി.
വകുപ്പ് മേധാവി സൈക്കത്ത് സർക്കാറിന്റെ നേതൃത്വത്തിൽ കായികാധ്യാപകർ പരിപാടി ഏകോപിപ്പിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.