മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ പെയിൻറിങ്, ഉപന്യാസ രചന എന്നിവയിൽ വിദ്യാർഥികൾ പെങ്കടുത്തു. പരിസ്ഥിതിയെ സംരക്ഷിക്കാൻ വിദ്യാർഥികളിൽ ബോധവത്കരണമാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.
പരിസ്ഥിതി സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ വിദ്യാർഥികൾ അർഥവത്തായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിന് ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. ചുറ്റുപാടുകളെ നന്നായി പരിപാലിക്കണം എന്ന ഓർമപ്പെടുത്തലാണ് ലോക പരിസ്ഥിതി ദിനമെന്ന് സ്കൂൾ സെക്രട്ടറി സജി ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.