ക​ല​യു​ടെ സ​ർ​ഗ​ദ​ള​ങ്ങ​ൾ വി​ട​ർ​ത്തി ഇ​ന്തോ-​ബ​ഹ്‌​റൈ​ൻ നൃ​ത്ത സം​ഗീ​തോ​ത്സ​വം

മ​നാ​മ: ക​ലാ​സ്വാ​ദ​ക​​രു​ടെ മ​ന​സ്സ് ക​വ​ർ​ന്ന് മു​ന്നേ​റു​ക​യാ​ണ് ഇ​ന്തോ-​ബ​ഹ്‌​റൈ​ൻ നൃ​ത്ത സം​ഗീ​തോ​ത്സ​വം. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ കേ​ര​ളീ​യ​സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടു​ദി​വ​സ​ത്തെ നൃ​ത്ത സം​ഗീ​തോ​ത്സ​വം ആ​സ്വ​ദി​ക്കാ​ൻ വ​ൻ​ജ​നാ​വ​ലി​യാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. മ​നാ​മ​യി​ലെ കേ​ര​ളീ​യ സ​മാ​ജം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് വെ​ള്ളി​യാ​ഴ്ച പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് ആ​ന്റി​ക്വി​റ്റീ​സ് പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു. ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​യ്ക്ക​ൽ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ ലൈ​റ്റ് ആ​ൻ​ഡ് ഷെ​യ്ഡ് ഷോ​ക​ളു​ടെ കു​ല​പ​തി​യും സൂ​ര്യ എ​ന്ന ക​ലാ​പ്ര​സ്ഥാ​ന​ത്തി​ന്റെ സം​ഘാ​ട​ക​നു​മാ​യ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക്‌ മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ വി​ശ്വ​ക​ലാ​ര​ത്ന പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ന​ടി ശോ​ഭ​ന​യു​ടെ ഭ​ര​ത​നാ​ട്യം അ​നു​വാ​ച​ക​രു​ടെ ക​ണ്ണും ക​ര​ളും കു​ളി​ർ​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​ക്ക് സു​ധാ ര​ഘു​നാ​ഥ​ൻ ക​ർ​ണാ​ട​ക​സം​ഗീ​തം അ​വ​ത​രി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ൾ ക​ലാ​സ്വാ​ദ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഉ​ത്സ​വ​ദി​ന​ങ്ങ​ളാ​ണ്. പ്ര​ശാ​ന്ത് ഗോ​വി​ന്ദ​പു​ര​മാ​ണ് സം​ഗീ​തോ​ത്സ​വ​ത്തി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യാ​ണ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ.

മേ​യ് 8 - രാ​ത്രി എ​ട്ടി​ന് ബ​ഹ്‌​റൈ​ൻ റേ​വ​ൻ​സ് ബാ​ൻ​ഡി​ന്റെ  മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ

മേ​യ് 9 - രാ​ത്രി എ​ട്ടി​ന് സൂ​ര്യ​ഗാ​യ​ത്രി​യു​ടെ ക​ച്ചേ​രി

മേ​യ് 10 - രാ​ത്രി എ​ട്ടി​ന് ഉ​സ്താ​ദ് റാ​ഷി​ദ് ഖാ​ന്റെ ഹി​ന്ദു​സ്ഥാ​നി  സം​ഗീ​ത​ക്ക​ച്ചേ​രി

മേ​യ്11 - രാ​ത്രി എ​ട്ടി​ന് പ​ങ്ക​ജ് ഉ​ദാ​സി​ന്റെ ക​ച്ചേ​രി

മേ​യ് 12 - രാ​ത്രി ഏ​ഴി​ന് അ​രു​ണ സാ​യി​റാ​മി​ന്റെ ക​ർ​ണാ​ട​ക സം​ഗീ​ത​ക്ക​ച്ചേ​രി


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.