മനാമ: ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ അതോറിറ്റി ഓഫ് കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെയും സൂര്യയുടെയും സഹകരണത്തോടെ,ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ഇന്തോ ബഹ്റൈൻ മ്യൂസിക് ഡാൻസ് ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷനിൽ വ്യാഴാഴ്ച യുവ നൃത്തകർ അവതരിപ്പിക്കുന്ന ക്ലാസിക്കൽ സെമി ഡാൻസുകൾ അരങ്ങേറും. കേരളത്തിൽ നിന്നെത്തിയ പ്രമുഖ നർത്തകരായ വിദ്യ പ്രദീപ്, അനിത, പ്രിയദർശനി ഗോവിന്ദ്, വിദ്യ സുബ്രഹ്മണ്യൻ എന്നിവർ മോഹിനിയാട്ടം, ഭരതനാട്യം എന്നിവ അവതരിപ്പിക്കും.ഫെസ്റ്റിവലിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
തുടർന്ന് നടക്കുന്ന പരിപാടിയിൽ പ്രമുഖ വയലിൻ വിദ്വാനായ ഡോ. എൽ. സുബ്രഹ്മണ്യത്തിന്റെ ക്ലാസിക്കൽ വയലിൻ കച്ചേരി നടക്കും.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഡോ. എൽ. സുബ്രഹ്മണ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.