മനാമ: ബഹ്റൈനിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചതിെൻറ 100 ാം വാർഷികം ആഘോഷിക്കും. ഇതിെൻറ ഭാഗമായി നടക്കുന്ന പരിപാടികളിൽ പെങ്കടുക്കാൻ അറബ് ലീഗ് എജ്യൂക്കേഷണൽ, കൾചറൽ ആൻറ് സയൻറിഫിക് ഓർഗനൈസേഷനിൽ (എ.എൽ.ഇ.ഇ.സി.എസ്.ഒ) സംഘാടകരെ വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ് ബിൻ അലി അൽ നുെഎയ്മിയുടെ നേതൃത്വത്തിലുള്ള സംഘം ക്ഷണിച്ചു. തുണീഷ്യയിൽ നടക്കുന്ന എ.എൽ.ഇ.ഇ.സി.എസ്.ഒ ജനറൽ കോൺഗ്രസിലാണ് ക്ഷണം അറിയിച്ചത്.
2019 മുതൽ 2020 വരെയുള്ള ആഘോഷ പരിപാടികളാണ് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചതിെൻറ നൂറ്റാണ്ട് പിന്നിടുന്ന അരസരം ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന തരത്തിലുള്ളതാക്കാനാണ് ശ്രമം. ആഘോഷത്തിന് അറബ് ലീഗ് എജ്യുക്കേഷൻ, കൾചറൽ ആൻറ് സയൻറിഫിക് ഓർഗനൈസേഷൻ വിവധി ശിൽശാലകളും മറ്റ് നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.