അ​ന്ന ജെ​റി, ജെ​നി​സ്സ മാ​ള​വി​യ

യ​ങ്​ ഇ​ന്നൊ​വേ​റ്റ​ർ: വി​ജ​യ കി​രീ​ട​വു​മാ​യി രാ​ജ​ഗി​രി സ്കൂ​ൾ

ദോ​ഹ: ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഖ​ത്ത​ർ എ​ന​ർ​ജി ആ​ൻ​ഡ്​ എ​ൻ​വ​യോ​ൺ​മെൻറ് റി​സ​ർ​ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച യ​ങ്​ ഇ​ന്നൊ​വേ​റ്റ​ർ അ​വാ​ർ​ഡ് 2021ൽ ​രാ​ജ​ഗി​രി സ്കൂ​ൾ ടീം ​വീ​ണ്ടും ജേ​താ​ക്ക​ളാ​യി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ, അ​ന്ന ജെ​റി, ജെ​നി​സ്സ മാ​ള​വി​യ എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച 'ആ​കാ​ശ​ക്കി​ണ​ർ' എ​ന്ന പ്രോ​ജ​ക്ട്​ ആ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്. മു​ന്നൂ​റി​ല​ധി​കം പ്രോ​ജ​ക്ടു​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച് പ്രോ​ജ​ക്റ്റു​ക​ൾ വി​ധി നി​ർ​ണ​യ ക​മ്മി​റ്റി മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ച​തി​ൽ നി​ന്നാ​ണ് രാ​ജ​ഗി​രി സ്കൂ​ളിെൻറ ടീം ​ഏ​റ്റ​വും മി​ക​ച്ച​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​ന്ത​രീ​ക്ഷ ജ​ലം ഉ​പ​യോ​ഗി​ച്ച് ഖ​ത്ത​റി​ൽ ന​ട്ടു വ​ള​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ത്തു​ല​ക്ഷം വൃ​ക്ഷ​ങ്ങ​ൾ എ​ങ്ങ​നെ സം​ര​ക്ഷി​ക്കാം എ​ന്നും, അ​തു​വ​ഴി ഭൂ​ഗ​ർ​ഭ​ജ​ല സ്രോ​ത​സ്സ് എ​ങ്ങ​നെ മെ​ച്ച​പ്പെ​ടു​ത്താം എ​ന്ന​തു​മാ​ണ് പ്രോ​ജ​ക്ടിെൻറ ആ​ശ​യം. പ്ര​വാ​സി​യാ​യ, കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ അ​ബ്​​ദു​ൽ​ക​രീം ന​ട്ടു​വ​ള​ർ​ത്തി​യ 32 ഏ​ക്ക​ർ സ്വ​കാ​ര്യ വ​ന​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് പ്ര​സ്തു​ത പ്രോ​ജ​ക്ട് വി​ഭാ​വ​നം ചെ​യ്ത​ത് എ​ന്ന് ടീം ​ലീ​ഡ​റാ​യ അ​ന്ന ജെ​റി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​വും അ​ന്ന​യു​ടെ ടീം ​ആ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്.     

Tags:    
News Summary - Innovator Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.