ഭാ​ഷാ​സ​മ​ര അ​നു​സ്മ​ര​ണ സം​ഗ​മം: പി.​കെ. ഫി​റോ​സ്, ഫ​രീ​ദ് റ​ഹ്മാ​നി പ​ങ്കെ​ടു​ക്കും

ദോ​ഹ: കെ.​എം.​സി.​സി. ഖ​ത്ത​ർ വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​ഷാ​സ​മ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് തു​മാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ മു​സ്‍ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സ്, ഫ​രീ​ദ് റ​ഹ്‌​മാ​നി കാ​ളി​കാ​വ് എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തും. കെ.​എം.​സി.​സി. ഖ​ത്ത​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​സ്സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ.​എം.​സി.​സി ഖ​ത്ത​ർ സ്റ്റേ​റ്റ്, ജി​ല്ല, മ​ണ്ഡ​ലം നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.അ​റ​ബി​ഭാ​ഷ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ ഭാ​ഷാ​സ​മ​ര​ത്തി​ൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ മ​ജീ​ദ് , റ​ഹ്മാ​ൻ, കു​ഞ്ഞി​പ്പ എ​ന്നി​വ​രു​ടെ ത്യാ​ഗ​ങ്ങ​ൾ അ​നു​സ്മ​രി​ക്കും. വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ കു​ഞ്ഞി​പ്പ​യു​ടെ ജ​ന്മ​ദേ​ശ​മാ​യ കാ​ളി​കാ​വി​ൽ ഭാ​ഷാ​സ​മ​ര സ്മാ​ര​ക സൗ​ധം നാ​ടി​ന് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Language protest memorial meet- PK Firoz and Fareed Rahmani will participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.