ദോ​ഹ: ഖ​ത്ത​റി​ലെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന കേ​സു​ക​ളി​ലെ പി​ഴ​യി​ള​വ് മൂ​ന്നു മാ​സ​ത്തേ​ക്ക് കൂ​ടി തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്നി​ന് നി​ല​വി​ൽ​വ​ന്ന മൂ​ന്നു മാ​സ​ത്തെ ട്രാ​ഫി​ക് പി​ഴ​യി​ള​വ് ആ​ഗ​സ്റ്റ് 31ന് ​അ​വ​സാ​നി​ക്കു​ന്ന​തി​നി​ടെ​യാ​ണ്, അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തേ​ക്ക് കൂ​ടി ദീ​ർ​ഘി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തു​പ്ര​കാ​രം സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ ന​വം​ബ​ർ 30 വ​രെ 50 ശ​ത​മാ​നം ഇ​ള​വ് ​തു​ട​രും.

ഖ​ത്ത​രി പൗ​ര​ന്മാ​ർ, താ​മ​സ​ക്കാ​ർ, സ​ന്ദ​ർ​ശ​ക​ർ, ജി.​സി.​സി പൗ​ര​ന്മാ​രും, അ​വി​ട​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ താ​മ​സ​ക്കാ​ർ തു​ട​ങ്ങി ഖ​ത്ത​റി​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന കേ​സു​ക​ളി​ൽ പി​ഴ ചു​മ​ത്ത​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം ഈ ​ഇ​ള​വു​കാ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ പി​ഴ ചു​മ​ത്ത​പ്പെ​ട്ട​വ​ർ​ക്കു മാ​ത്ര​മെ ഈ ​ഇ​ള​വു​കാ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യൂ എ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. മേ​യ് മാ​സ​ത്തി​ലാ​യി​രു​ന്നു വി​വി​ധ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളും, പ​രി​ഷ്കാ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ച് ട്രാ​ഫി​ക് വി​ഭാ​ഗം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, ട്രാ​ഫി​ക് പി​ഴ​യു​ള്ള​വ​ർ​ക്ക് പ​ണ​മ​ട​ച്ചു തീ​ർ​ക്കാ​തെ സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ രാ​ജ്യം വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച മു​ത​ൽ ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഖ​ത്ത​റി​ൽ വി​വി​ധ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച​തി​ന്റെ പേ​രി​ൽ പി​ഴ​യു​ള്ള​വ​ർ​ക്കാ​ണ് ക​ര, വ്യോ​മ, ക​ട​ൽ മാ​ർ​ഗം യാ​ത്ര​വി​ല​ക്കു​ണ്ടാ​വു​ക. ഇ​വ​ർ​ക്ക് പി​ഴ അ​ട​ച്ചു തീ​ർ​ത്താ​ൽ മാ​ത്ര​മെ ഖ​ത്ത​റി​ന് പു​റ​​ത്തേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യൂ.

Tags:    
News Summary - Traffic fine concession will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.