മനാമ: യുവാക്കളുടെ കായിക താല്‍പര്യത്തിന് മികച്ച പ്രോത്സാഹനം നല്‍കുമെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. ബഹ്‌റൈനില്‍ സംഘടിപ്പിച്ച ‘ഫിഫ’യുടെ 67ാമത് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ‘ഫിഫ’ പ്രസിഡൻറ് ജിയാനി ഇന്‍ഫാൻറിനോയെ സാഫിരിയ്യ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ കര്‍മശേഷി രാജ്യത്തിെൻറ നൻമക്കും കായിക മേഖലയുടെ പുരോഗതിക്കുമായി ഉപയോഗപ്പെടുത്തുന്നതിന് വിവിധ പദ്ധതികളുള്ളതായി ഹമദ് രാജാവ് വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിലും മേഖലയിലും നടക്കുന്ന വിവിധ കായിക മത്സരങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. 211 അംഗ രാഷ്ട്രങ്ങള്‍ പങ്കെടുത്ത സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്ന് ഹമദ് രാജാവ് പറഞ്ഞു. സമ്മേളനം വിജയകരമായി സമാപിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു. കൂടിക്കാഴ്ചയില്‍ ഹമദ് രാജാവിെൻറ യുവജന^കായിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.