മനാമ: ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്) ഇന്റർനാഷനൽ ബാഡ്മിന്റൺ സീരീസ് 2024ന് തുടക്കമായി. ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് നിർവഹിച്ചു.
ബി.കെ.എസ് ആക്ടിങ് വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ വി.എസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതമാശംസിച്ചു.
ശ്രീലങ്കൻ അംബാസഡർ വിജരത്നെ മെന്റിസ്, ഫിലിപ്പൈൻ എംബസി കൗൺസൽ ബ്രയാൻ ജെസ് ബാഗിയോ, ഹിഷാം അൽ അബ്ബാസി, അൽ ഷെരീഫ് ഗ്രൂപ്പ് പ്രതിനിധി പോൾസൺ ലോനപ്പൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ്, ടൂർണമെന്റ് ഡയറക്ടർ അൽതാഫ് അഹമ്മദ്, മാച്ച് റഫറി ഉദയ് സാൻ, ഡെപ്യൂട്ടി റഫറി ഷാനിൽ അബ്ദുൽ റഹീം തുടങ്ങിയവർ പങ്കെടുത്തു.
മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദുമായി 973 3977 7801 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.