മനാമ: ബഹ്റൈൻ ഇന്ത്യ കൾചർ ആൻഡ് ആർട്സ് സർവിസിന്റെ ആഭിമുഖ്യത്തിൽ 35ഓളം പ്രവാസി സംഘടനകൾ സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ജുഫെയറിലെ അൽനജ്മ മൈതാനത്ത് നടന്ന പരിപാടിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അഹമ്മദ്, ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോട്ട, മുഹമ്മദ് അൽ കൊഹേജി, യൂസഫ് ലോറി, ഡോ. കോമൾ, പ്രകാശ് ദേവ്ജി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
മുഹമ്മദ് അൽ കൊഹേജി, യൂസഫ് ലോറി തുടങ്ങിയ ബഹ്റൈനി പ്രമുഖരെ സംഘാടകർ മെമന്റോ നൽകി ആദരിച്ചു.
പൊതുസമ്മേളനത്തിനുശേഷം യോഗ അധ്യാപകൻ രുദ്രേഷ് സിഗിന്റെ നിയന്ത്രണത്തിൽ യോഗ അഭ്യാസം നടന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ സംഘടനകൾക്കും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.