മനാമ: ഫലസ്തീൻ ജനതക്കുമേലുള്ള ഇസ്രായേലിന്റെ ആക്രമണത്തിലും നിരായുധരായ മനുഷ്യരെ ഇല്ലാതാക്കുന്ന നരഹത്യയിലും ഉത്കണ്ഠ രേഖപ്പെടുത്തി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും. കുവൈത്ത് അമീറിന്റെ ഔദ്യോഗിക ബഹ്റൈൻ സന്ദർശന വേളയിലാണ് ഇരുവരും വിഷയത്തിൽ അഭിപ്രായം അറിയിച്ചത്.
ഇസ്രായേലിന്റെ സൈനിക പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും സാധാരണക്കാരായ മനുഷ്യരെ സംരക്ഷിക്കണമെന്നും ഇരുവരും അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാധികാരികളോടും ആഹ്വാനം ചെയ്തു.
കൂടാതെ ഫലസ്തീൻ ജനതക്ക് ദുരിതാശ്വാസ സഹായമെത്തിക്കണമെന്നും അതിനായി മാനുഷിക സംഘടനകളെ പ്രാപ്തരാക്കാനും അഭ്യർഥിച്ചു.
ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്രമെന്ന പരിഹാരമാർഗത്തെ സ്വീകരിക്കാനും ന്യായമായ ഒത്തുതീർപ്പിലേക്ക് കാര്യങ്ങളെ എത്തിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കാനും ഇരു നേതാക്കളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.