പൊതുമാപ്പ്​ തീരാൻ ഒരു മാസം കൂടി ഇനി ഉണർന്ന്​ പ്രവർത്തിക്കേണ്ട സമയം

മ​നാ​മ: ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​െ​ത ബ​ഹ്​​റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​െൻറ കാ​ലാ​വ​ധി ക​ഴി​യാ​ൻ ഇ​നി ഏ​ക​ദേ​ശം ഒ​രു മാ​സം മാ​ത്രം ബാ​ക്കി. രേ​ഖ​ക​ൾ ക്ര​മ​പ്പെ​ടു​ത്തി ബ​ഹ്​​റൈ​നി​ൽ​ത​ന്നെ തു​ട​രാ​നോ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​നോ അ​വ​സ​ര​മൊ​രു​ക്കി​യാ​ണ്​ പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​െൻറ ഫ​ല​മാ​യി ഇ​തി​ന​കം നി​ര​വ​ധി​പേ​ർ പൊ​തു​മാ​പ്പി​െൻറ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു രേ​ഖ​യു​മി​ല്ലാ​തെ ബ​ഹ്​​റൈ​നി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി​പേ​ർ ഇ​പ്പോ​ഴു​മു​ണ്ട്. പൊ​തു​സ​മൂ​ഹ​ത്തി​ന്​ മു​ന്നി​ൽ അ​റി​യ​പ്പെ​ടാ​തെ നി​ൽ​ക്കു​ന്ന ഇ​വ​രെ ക​ണ്ടെ​ത്തി രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ക എ​ന്ന​ത്​ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

കു​വൈ​ത്തി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ടെ രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ന്ന​തി​ന്​ ഇ​ന്ത്യ​ൻ എം​ബ​സി അ​ടു​ത്തി​ടെ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. രേ​ഖ​ക​ളി​ല്ലാ​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വാ​ണ്​ ആ​ദ്യം തു​ട​ങ്ങി​യ​ത്. പാ​സ്​​പോ​ർ​േ​ട്ടാ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റോ ഇ​ല്ലാ​ത്ത​വ​ർ​ക്കാ​യാ​ണ്​ ഇ​ത്​​ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​നു​​പു​റ​മെ, ഡി​സം​ബ​റി​ൽ ഭാ​ഗി​ക ​െപാ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ്ര​ത്യേ​ക കൗ​ണ്ട​റും തു​റ​ന്നി​ട്ടു​ണ്ട്. പി​ഴ​യ​ട​ച്ച്​ നാ​ട്ടി​ൽ പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക്​ എം​ബ​സി കൗ​ണ്ട​റി​ലൂ​ടെ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കും.

എ​ന്നാ​ൽ, ഇ​ത്ത​രം പ്ര​ത്യ​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​തു​വ​രെ മു​ന്നോ​ട്ട്​ വ​ന്നി​ട്ടി​ല്ല. പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ എ​ന്തൊ​ക്കെ ചെ​യ്യ​ണ​മെ​ന്ന്​ ജ​ന​ങ്ങ​ളെ ​ബോ​ധ​വ​ത്​​ക​രി​ക്കാ​നോ പ്ര​​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കാ​നോ എം​ബ​സി​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക്​ ഒൗ​ട്ട്​​പാ​സ്​ ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ മാ​ത്രം.

ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി, അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നാ​ണ്​ പ്ര​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ സ​ജീ​വ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ അം​ബാ​സ​ഡ​ർ​മാ​ർ പ്ര​വാ​സി​ക​ളു​ടെ മ​ന​സ്സി​ൽ ഇ​​പ്പോ​ഴു​മു​ണ്ട്. ത​ങ്ങ​ളു​ടെ പ്ര​ശ്​​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന ജ​ന​കീ​യ അം​ബാ​ഡ​ർ​മാ​രെ​യാ​ണ്​ പ്ര​വാ​സി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കു​വൈ​ത്ത്​ പോ​ലു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ അ​ത്ത​ര​മൊ​രു സ​ജീ​വ​ത​യും ആ​ശ്വാ​സ​വു​മാ​ണ്​ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്.

പൊ​തു​മാ​പ്പ്​ അ​വ​സാ​നി​ക്കാ​നി​രി​ക്കെ, ഇ​നി​യെ​ങ്കി​ലും ഇ​ന്ത്യ​ൻ എം​ബ​സി സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ്​ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഡി​സം​ബ​ർ 31ന​കം രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ വ​ൻ​തു​ക പി​ഴ​യ​ട​ക്കേ​ണ്ടി വ​രും. പ​ര​മാ​വ​ധി​പേ​ർ​ക്ക്​ പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ ക​ഴി​യു​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.