പൊതുമാപ്പ് തീരാൻ ഒരു മാസം കൂടി ഇനി ഉണർന്ന് പ്രവർത്തിക്കേണ്ട സമയം
text_fieldsമനാമ: ആവശ്യമായ രേഖകളില്ലാെത ബഹ്റൈനിൽ കഴിയുന്നവർക്കായി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിെൻറ കാലാവധി കഴിയാൻ ഇനി ഏകദേശം ഒരു മാസം മാത്രം ബാക്കി. രേഖകൾ ക്രമപ്പെടുത്തി ബഹ്റൈനിൽതന്നെ തുടരാനോ നാട്ടിലേക്ക് തിരിച്ചുപോകാനോ അവസരമൊരുക്കിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. സാമൂഹികപ്രവർത്തകരുടെ ഇടപെടലിെൻറ ഫലമായി ഇതിനകം നിരവധിപേർ പൊതുമാപ്പിെൻറ ആനുകൂല്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വർഷങ്ങളായി ഒരു രേഖയുമില്ലാതെ ബഹ്റൈനിൽ കഴിയുന്ന നിരവധിപേർ ഇപ്പോഴുമുണ്ട്. പൊതുസമൂഹത്തിന് മുന്നിൽ അറിയപ്പെടാതെ നിൽക്കുന്ന ഇവരെ കണ്ടെത്തി രേഖകൾ സംഘടിപ്പിച്ച് നാട്ടിലേക്ക് തിരിച്ചയക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്.
കുവൈത്തിൽ അനധികൃത താമസക്കാരുടെ രേഖകൾ ശരിയാക്കുന്നതിന് ഇന്ത്യൻ എംബസി അടുത്തിടെ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. രേഖകളില്ലാത്ത ഇന്ത്യക്കാർക്കായി രജിസ്ട്രേഷൻ ഡ്രൈവാണ് ആദ്യം തുടങ്ങിയത്. പാസ്പോർേട്ടാ എമർജൻസി സർട്ടിഫിക്കറ്റോ ഇല്ലാത്തവർക്കായാണ് ഇത് സംഘടിപ്പിച്ചത്. ഇതിനുപുറമെ, ഡിസംബറിൽ ഭാഗിക െപാതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസിയിൽ പ്രത്യേക കൗണ്ടറും തുറന്നിട്ടുണ്ട്. പിഴയടച്ച് നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് എംബസി കൗണ്ടറിലൂടെ എമർജൻസി സർട്ടിഫിക്കറ്റ് നൽകും.
എന്നാൽ, ഇത്തരം പ്രത്യക്ഷ നടപടികൾ സ്വീകരിക്കാൻ ബഹ്റൈനിലെ ഇന്ത്യൻ എംബസി ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എന്തൊക്കെ ചെയ്യണമെന്ന് ജനങ്ങളെ ബോധവത്കരിക്കാനോ പ്രത്യേക സംവിധാനമൊരുക്കാനോ എംബസിക്ക് കഴിഞ്ഞിട്ടില്ല. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ കണ്ടെത്തുന്ന അനധികൃത താമസക്കാർക്ക് ഒൗട്ട്പാസ് നൽകുന്നുണ്ടെന്ന് മാത്രം.
ഇന്ത്യൻ സമൂഹവുമായി അടുത്തിടപഴകി, അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യൻ എംബസി മുന്നിട്ടിറങ്ങണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. മുൻകാലങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയ അംബാസഡർമാർ പ്രവാസികളുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. തങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ജനകീയ അംബാഡർമാരെയാണ് പ്രവാസികൾ ആഗ്രഹിക്കുന്നത്. കുവൈത്ത് പോലുള്ള സ്ഥലങ്ങളിൽ അത്തരമൊരു സജീവതയും ആശ്വാസവുമാണ് ജനങ്ങൾ അനുഭവിക്കുന്നത്.
പൊതുമാപ്പ് അവസാനിക്കാനിരിക്കെ, ഇനിയെങ്കിലും ഇന്ത്യൻ എംബസി സജീവമായി ഇടപെടണമെന്നാണ് ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്. ഡിസംബർ 31നകം രേഖകൾ ശരിയാക്കാൻ കഴിയാത്തവർക്ക് വൻതുക പിഴയടക്കേണ്ടി വരും. പരമാവധിപേർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള ഇടപെടലിലൂടെ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.