മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാനായി നിസാർ കുന്നുംകുളത്തിങ്കലിനെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ബേസിൽ നെല്ലിമറ്റത്തെയും തെരഞ്ഞെടുത്തു. ഫിറോസ് നങ്ങാരത്ത് ആണ് ട്രഷറർ. സൽമാനുൽ ഫാരിസ്, ജിതിൻ പരിയാരം, എബിയോൺ അഗസ്റ്റിൻ വൈസ് ചെയർമാന്മാരും ഹരി ഭാസ്കർ സംഘടനയുടെ ഔദ്യോഗിക വക്താവുമാണ്.
ഫാസിൽ വട്ടോളി, സുനിൽ ചെറിയാൻ, റംഷാദ് അയിലക്കാട്, നിധീഷ് ചന്ദ്രൻ എന്നിവരാണ് മറ്റു ജനറൽ സെക്രട്ടറിമാർ. നാലു വിങ്ങുകൾക്കും കോഓഡിനേറ്റർ മാരെയും തെരഞ്ഞെടുത്തു. സച്ചിൻ ഹെന്റ്റി(സോഷ്യൽ മീഡിയ), അൻസാർ ടി.ഇ(ലീഗൽ സെൽ), മുഹമ്മദ് റസാഖ്(സ്പോർട്സ് ആൻഡ് കൾച്ചറൽ) അനസ് റഹീം(മെഡിക്കൽ). സംഘടനയുടെ പ്രഥമ കമ്മിറ്റിയാണ് നിലവിൽ വന്നിരിക്കുന്നത്. സംഘടനയുടെ ഗ്ലോബൽ ഹെഡ് യാഷ് ചൗധരിയും, ഫ്രഡ്ഡി ജോർജും ചേർന്നാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.