ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

ഐ.വൈ.സി.സി ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 18ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 'സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം' എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന കോൺഗ്രസ് യുവജന സംഘടന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. 4 പി.എം ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററും പ്രവാസി ഗൈഡൻസ് സെന്‍റർ മാനേജിങ് ഡയറക്ടറുമായ പ്രദീപ് പുറവങ്കര ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ദേശീയ ആക്ടിങ് പ്രസിഡന്‍റ് പി.എം. രഞ്ജിത്, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ട്രഷറർ വിനോദ് ആറ്റിങ്ങൽ, ഐ.ടി ആൻഡ് മീഡിയ സെൽ കൺവീനർ അലൻ ഐസക്ക് തുടങ്ങിയവർ സംസാരിച്ചു.

വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പ്

മനാമ: വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 76ാം ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12ന് രാവിലെ ഏഴു മുതൽ 12 മണി വരെ മുഹറഖ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ക്യാമ്പ് നടത്തുന്നത്. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവരും വാഹന സൗകര്യം ആവശ്യമുള്ളവരും അഭിലാഷ് അരവിന്ദ് (39691451), അബ്ദുൽ സലാം (39889086) എന്നിവരെ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - IYCC Bahrain Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.