മനാമ: ഐ.വൈ.സി.സി ബുദൈയ്യ ഏരിയ പ്രവർത്തകരുടെ കുടുംബസംഗമം ഹമലയിൽവെച്ച് നടത്തി. ഏരിയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനംചെയ്തു. ഇന്ത്യയിലെ ജനങ്ങളെ ജാതി, മത, ഭാഷ, ദേശ വ്യത്യാസമില്ലാതെ ഒന്നിപ്പിക്കാനായി രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. യാത്രയുടെ പ്രാധാന്യത്തെക്കുറിച്ച് ദേശീയ ആർട്സ് ആൻഡ് സ്പോർട്സ് വിങ് കൺവീനർ റിച്ചി കളതുരത്ത്, ഐ.വൈ.സി.സി മുൻ ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി എ.കെ. ഷമീർ സ്വാഗതവും ട്രഷറർ റിനോ സ്കറിയ നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. കലാപരിപാടികൾക്ക് ഐ.വൈ.സി.സി ദേശീയ എക്സിക്യൂട്ടിവ് അംഗം സജേഷ് രാജ് നേതൃത്വം നൽകി. ഐ.വൈ.സി.സിയുടെ വിവിധ ഏരിയകൾ തമ്മിൽ നടന്ന ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങളിൽ വിജയികളായ ബുദൈയ്യ ഏരിയ ടീമിനെ യോഗത്തിൽ അഭിനന്ദിച്ചു.
ഏരിയ ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ ടീം ക്യാപ്റ്റന്മാരായ സി.കെ. അമീൻ, ആഷിഖ്, അനസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.