മനാമ: യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിന് സഹകരിക്കുമ െന്ന് തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രി വ്യക്തമാക്കി. യുവജന-കായികകാര്യ മന്ത്രി അയ ്മന് ബിന്‍ തൗഫീഖ് അല്‍ മുഅയ്യദിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഇരു മന്ത്രാലയങ്ങളും തമ്മില്‍ സഹകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.
യുവാക്കള്‍ക്ക് എല്ലാ മേഖലകളിലും അവസരങ്ങള്‍ തുറന്നിടുന്നതിന് യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിെൻറ പ്രതിനിധി ശൈഖ്് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫയുടെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും ആശാവഹമാണെന്ന് മന്ത്രി അയ്മന് പറഞ്ഞു. രാജ്യത്തിെൻറ വികസനത്തിനും വളര്‍ച്ചക്കും യുവജനങ്ങളുടെ കഴിവുകള്‍ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പറഞ്ഞു. തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് കഴിവുറ്റ യുവാക്കളെ വളര്‍ത്തിയെടുക്കുന്നതിനുള്ള പദ്ധതികള്‍ വിജയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഐ.ടി, ടെലികോം, അക്കൗണ്ടന്‍സി മേഖലകളില്‍ കഴിവുള്ളവരെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി ഹുമൈദാന്‍ പറഞ്ഞു. ഉല്പാദന മേഖലകളിലും തദ്ദേശീയ തൊഴില്‍ ശക്തി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചാല്‍ വലിയ മാറ്റമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.