????. ??.?? ??????

തൊ​ഴി​ൽ ന​ഷ്​​ട​വും തൊ​ഴി​ൽ നേ​ട്ട​വും

കോ​വി​ഡ്​ കാ​ര​ണം ഇ​ന്ത്യ​യി​ൽ​ ക​ഴി​ഞ്ഞ മാ​സം 12.5 കോ​ടി ജ​ന​ങ്ങ​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്നാ​ണ്​ സ​െൻറ​ർ ഫോ​ർ മോ​ണി​റ്റ​റി​ങ്​ ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ വ്യ​ക്​​ത​മാ​യ​ത്. ഇ​തി​ൽ 75 ശ​ത​മാ​ന​വും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും കൂ​ലി​വേ​ല​ക്കാ​രു​മാ​ണ്. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ലേ​ബ​ർ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ (​െഎ.​എ​ൽ.​ഒ) ന​ട​ത്തി​യ ഒ​രു പ​ഠ​ന പ്ര​കാ​രം ഇൗ ​വ​ർ​ഷം പ​കു​തി​യാ​കു​േ​മ്പാ​ൾ ലോ​ക​ത്ത്​ 30.5 കോ​ടി ജ​ന​ങ്ങ​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​മാ​കും. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ ഏ​താ​ണ്ട്​ 50 ല​ക്ഷം ആ​ളു​ക​ൾ​ക്കാ​ണ്​ തൊ​ഴി​ൽ ന​ഷ്​​ടം നേ​രി​ടേ​ണ്ടി വ​രി​ക. അ​ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്​ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്. െഎ.​എ​ൽ.​ഒ​യു​ടെ ക​ണ​ക്ക്​ പ്ര​കാ​രം അ​ഞ്ചി​ൽ നാ​ല്​ പേ​രു​ടെ​യും തൊ​ഴി​ൽ ന​ഷ്​​ട​മാ​കും. മു​ഴു​വ​ൻ സ​മ​യം ജോ​ലി ചെ​യ്യു​ന്ന​വ​രും പാ​ർ​ട്​ ടൈ​മു​കാ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. 

കേ​ര​ള​ത്തി​ലെ തൊ​ഴി​ൽ മേ​ഖ​ല
ഇ​നി കേ​ര​ള​ത്തി​ലെ കാ​ര്യ​മെ​ടു​ക്കാം. അ​വി​ടെ​യു​ണ്ടാ​കു​ന്ന തൊ​ഴി​ൽ ന​ഷ്​​ട​ത്തി​ന്​ പു​റ​മേ, കേ​ര​ള​ത്തി​ന്​ പു​റ​ത്ത്​ ജോ​ലി ചെ​യ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ തൊ​ഴി​ൽ ന​ഷ്​​ട​മാ​യി തി​രി​കെ വ​രി​ക​യും ചെ​യ്യും. അ​താ​യ​ത്, വ​രും ദി​വ​സ​ങ്ങ​ളി​ൽ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വ​രാ​ൻ പോ​കു​ന്ന​ത്​ വ​ള​രെ രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യാ​ണ്. കേ​ര​ള​ത്തി​​െൻറ ​​െഎ.​ടി മേ​ഖ​ല പാ​ടേ ത​ക​ർ​ന്നു​വെ​ന്നാ​ണ്​ ആ​സൂ​ത്ര​ണ ബോ​ർ​ഡി​​െൻറ ക​ണ്ടെ​ത്ത​ൽ. വി​നോ​ദ സ​ഞ്ചാ​രം, ഹോ​ട്ട​ലു​ക​ൾ, വ്യോ​മ​ഗ​താ​ഗ​തം എ​ന്നി​വ​യെ​ല്ലാം പൂ​ർ​ണ​മാ​യി നി​ല​ച്ചു. ഇ​വ​യൊ​ക്കെ സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ൻ ഇ​നി​യും കു​റെ​ക്കാ​ല​മെ​ടു​ക്കും. കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി ഒ​ന്നു​മി​ല്ല എ​ന്ന അ​വ​സ്​​ഥ സം​ജാ​ത​മാ​യി​രി​ക്കു​ന്നു. ഇൗ ​മ​ഹാ​മാ​രി എ​ന്ന്​ തീ​രു​മെ​ന്നോ എ​ങ്ങ​നെ തീ​രു​മെ​ന്നോ പ്ര​വ​ചി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഒ​രു പ്ര​തി​വി​ധി ഉ​ണ്ടാ​കു​ന്ന​തു​വ​രെ കാ​ര്യ​ങ്ങ​ൾ ഇൗ ​നി​ല​യി​ൽ ത​ന്നെ തു​ട​രും. തൊ​ഴി​ൽ മേ​ഖ​ല​യി​ൽ, പ്ര​ത്യേ​കി​ച്ച്​ ഒാ​ഫി​സ്​ പ്ര​വ​ർ​ത്ത​ന​ത്തി​ൽ കോ​വി​ഡ്​ വ​ള​രെ​യ​ധി​കം മാ​റ്റ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചു​ക​ഴി​ഞ്ഞു. ഇ​പ്പോ​ഴു​ണ്ടാ​യ ചി​ല മാ​റ്റ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​ണ്. എ​ന്നാ​ൽ, മ​റ്റ്​ ചി​ല മാ​റ്റ​ങ്ങ​ൾ സ്​​ഥി​ര​മാ​യി ത​ന്നെ തു​ട​രു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. അ​തേ​സ​മ​യം, നി​ർ​മാ​ണ​രം​ഗം, ഫാ​ക്​​ട​റി​ക​ൾ എ​ന്നി​വ​യെ ഇൗ ​മാ​റ്റ​ങ്ങ​ൾ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ല. ഇ​വ​യെ​ല്ലാം തൊ​ഴി​ലാ​ളി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന്​ ചെ​യ്യേ​ണ്ട ജോ​ലി​ക​ളാ​ണ്. ​െഎ.​ടി മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും ക​ള​മൊ​രു​ങ്ങും.  

വീ​ട്ടി​ലി​രി​ക്കാം; ജോ​ലി​യും ചെ​യ്യാം
കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച ഒ​രു പ്ര​ധാ​ന മാ​റ്റ​മാ​ണ്​ വീ​ട്ടി​ൽ ഇ​രു​ന്ന്​ ജോ​ലി ചെ​യ്യു​ക (Work at home) എ​ന്ന​ത്. ഭ​ര​ണ ത​ല​ത്തി​ലാ​യാ​ലും വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​യാ​ലും ഇൗ ​രീ​തി തു​ട​രു​ന്ന​ത്​ തൊ​ഴി​ൽ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വ​ള​രെ​യേ​റെ സാ​മ്പ​ത്തി​ക മെ​ച്ച​മു​ണ്ടാ​ക്കും. ഒാ​ഫി​സ്​ സ്​​പേ​സി​​െൻറ ആ​വ​ശ്യം കു​റ​യു​ന്ന​തു​വ​ഴി ചെ​ല​വു​ക​ൾ കു​റ​യും. ജോ​ലി​ക്ക്​ വേ​ണ്ടി​യു​ള്ള യാ​ത്ര ഒ​ഴി​വാ​കും. ജോ​ലി ചെ​യ്​​ത സ​മ​യ​ത്തി​നു​ള്ള ശ​മ്പ​ളം അ​ല്ലെ​ങ്കി​ൽ ചെ​യ്​​ത ജോ​ലി​ക്കു​ള്ള കൂ​ലി മാ​ത്രം ന​ൽ​കാം. തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കാം. നി​ശ്ചി​ത ജോ​ലി സ​മ​യം എ​ന്ന സ​ങ്ക​ൽ​പ​വും മാ​റാ​ൻ സാ​ധ്യ​ത ഉ​ണ്ട്.
ചി​ല തൊ​ഴി​ൽ മേ​ഖ​ല​ക​ൾ കൂ​ടു​ത​ൽ അ​സം​ഘ​ടി​ത​മാ​കും. പു​തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ക പ്ര​യാ​സ​മാ​കും. സാ​മൂ​ഹി​ക പെ​രു​മാ​റ്റ​ത്തി​ലും മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കാം. തൊ​ഴി​ലാ​ളി​ക​ൾ സ്വ​ത​ന്ത്ര​രാ​യി നി​ന്ന്​ മ​റ്റാ​രു​ടെ​യും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​േ​മ്പാ​ൾ ജോ​ലി​യു​ടെ നി​ർ​വ​ഹ​ണ​ത്തെ ത​ന്നെ ബാ​ധി​ക്കാം. അ​ത്​ ജോ​ലി സ്​​ഥി​ര​ത​യെ​യും ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സ്വ​ത​ന്ത്ര​രാ​യ പ്ര​ഫ​ഷ​ന​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ​ത്​ ഗു​ണം ചെ​യ്യു​മെ​ങ്കി​ലും മ​റ്റ്​ ഒാ​ഫി​സ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ഗു​ണ​ത്തേ​ക്കാ​ൾ ഏ​റെ ദോ​ഷ​മാ​യി​രി​ക്കും ഇൗ ​മാ​റ്റം സൃ​ഷ്​​ടി​ക്കു​ക. 

ഉ​ർ​വ​ശീ​ശാ​പം ഉ​പ​കാ​ര​മാ​യ​വ​ർ
മ​റ്റൊ​രു പ്ര​ധാ​ന മാ​റ്റ​മാ​ണ്​ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ അ​ല്ലെ​ങ്കി​ൽ മീ​റ്റി​ങ്. ഇൗ ​സം​വി​ധാ​നം നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡി​നു​ശേ​ഷം ഇ​തി​​െൻറ പ്ര​സ​ക്​​തി വ​ള​രെ​യേ​റെ വ​ർ​ധി​ച്ചു. ഇ​പ്പോ​ൾ മി​ക്ക​വാ​റും എ​ല്ലാ മീ​റ്റി​ങ്ങു​ക​ളും ഇൗ ​രീ​തി​യി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. യാ​ത്ര​യു​ടെ ചെ​ല​വും സ​മ​യ​വും ഇ​തു​വ​ഴി കു​റ​യും. കാ​ര്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം തീ​രു​മാ​നി​ക്കാ​നും ക​ഴി​യും. എ​ടു​ത്തു​പ​റ​യേ​ണ്ട മ​റ്റൊ​രു മാ​റ്റ​മാ​ണ്​ ഒാ​ൺ​ലൈ​ൻ പ​ണ ഇ​ട​പാ​ടു​ക​ളു​ടെ​യും ഒാ​ൺ​ലൈ​ൻ ഷോ​പ്പി​ങ്ങി​​െൻറ​യും വ​ള​ർ​ച്ച. കോ​വി​ഡി​ന്​ മു​മ്പ്​ ത​ന്നെ ഇൗ ​ര​ണ്ട്​ സൗ​ക​ര്യ​ങ്ങ​ളും നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും, ഇ​​പ്പോ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ന​മ്മ​ൾ നി​ർ​ബ​ന്ധി​ത​രാ​യി. കോ​വി​ഡു​മാ​യി ന​മ്മ​ൾ ജീ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ തൊ​ഴി​ൽ സ്​​ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. അ​ങ്ങ​നെ വ​ന്നാ​ൽ ഒാ​ഫി​സി​​െൻറ ഘ​ട​ന ത​ന്നെ മാ​റും. കൂ​ടു​ത​ൽ ഒാ​ഫി​സ്​ സ്​​പേ​സ്​ എ​ടു​ക്കു​ക​യോ തൊ​ഴി​ലാ​ളി​ക​ളെ കു​റ​ക്കു​ക​യോ ചെ​യ്യേ​ണ്ടി വ​രും. കൂ​ടു​ത​ൽ ഒാ​ഫി​സ്​ സ്​​പേ​സ്​ എ​ടു​ക്കു​ന്ന​ത്​ സാ​മ്പ​ത്തി​ക ഭാ​രം ഉ​ണ്ടാ​ക്കു​ന്ന​തു​കൊ​ണ്ട്​ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ക​യാ​യി​രി​ക്കും മി​ക്ക​വാ​റും സ്​​ഥാ​പ​ന​ങ്ങ​ൾ ചെ​യ്യു​ക. സാ​മൂ​ഹി​ക അ​ക​ലം നി​ർ​മാ​ണ രം​ഗം, ഫാ​ക്​​ട​റി​ക​ൾ, ചെ​റി​യ റീ​െ​ട്ട​യി​ൽ സ്​​റ്റോ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കും എ​ന്ന​തും ചോ​ദ്യ​ചി​ഹ്​​ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു. ഇൗ ​മ​ഹാ​മാ​രി കേ​ര​ള​ത്തി​ലെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വ​ള​രെ അ​ധി​കം മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. വ​ൻ സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും രൂ​ക്ഷ​മാ​യ തൊ​ഴി​ലി​ല്ലാ​യ്​​മ​യും കേ​ര​ളം എ​ങ്ങ​നെ മ​റി​ക​ട​ക്കു​മെ​ന്ന​തി​ൽ ഒ​രു വ്യ​ക്​​ത​ത​യു​മി​ല്ല. പ​ര​മ്പ​രാ​ഗ​ത കൃ​ഷി​യി​ലേ​ക്ക്​ കൂ​ടു​ത​ൽ പേ​ർ തി​രി​കെ പോ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തു​പോ​ലെ, മ​റു​നാ​ടു​ക​ളി​ൽ ജോ​ലി​ക്ക്​ പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ്​ വ​രും. സ്വ​ന്ത​മാ​യി നാ​ട്ടി​ൽ​ത​ന്നെ എ​ന്തെ​ങ്കി​ലും തൊ​ഴി​ൽ എ​ടു​ത്ത്​ ജീ​വി​ക്കാ​ൻ ന​മ്മ​ൾ നി​ർ​ബ​ന്ധി​ത​രാ​കും. എ​ന്തൊ​ക്കെ​യാ​യാ​ലും ഇൗ ​മ​ഹാ​മാ​രി​യെ ന​മ്മ​ൾ മ​റി​ക​ട​ക്കു​ക ത​ന്നെ ചെ​യ്യും. 

Tags:    
News Summary - job-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.