മനാമ: ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലക്ക് ഊന്നല്‍ നല്‍കി സംഘടിപ്പിച്ച തൊഴില്‍ ദാന മേള തൊഴിൽ-സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ഉദ്ഘാടനം ചെയ്തു. സ്വദേശികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് തൊഴില്‍ ദാന മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ മേഖലകളില്‍ കൂടുതല്‍ സ്വദേശി തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ തുറന്നിടാന്‍ ഇത്തരം പരിപാടികള്‍ കാരണമാകും. തൊഴിലന്വേഷകര്‍ക്ക് എത്രയും വേഗം ഉചിതമായ തൊഴിലിടങ്ങളില്‍ എത്തിപ്പെടുന്നതിനും ഇതുപകരിക്കും. സായിദ് ടൗണിലെ മന്ത്രാലയത്തില്‍ നടക്കുന്ന തൊഴില്‍ ദാന മേള ഇന്ന് അവസാനിക്കും. ഉദ്ഘാടന ചടങ്ങില്‍ പാര്‍ലമെൻറ് അംഗങ്ങള്‍, വിവിധ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.