മനാമ: പ്രതിസന്ധികള്‍ക്കിടെ പവിഴദ്വീപിലെ സഹജീവികളെ ചേര്‍ത്തുപിടിച്ച കാരുണ്യപ്രവര്‍ത്തകര്‍ക്ക് കെ.എം.സി.സി ബഹ്റൈെൻറ ആദരം. ബഹ്റൈനില്‍ കാരുണ്യ-സാംസ്കാരിക സംഘടനകള്‍ക്കും നിര്ധനരായവര്ക്കും സഹായങ്ങളും പിന്തുണയും നല്കുന്ന കാപിറ്റല്‍ ഗവര്‍ണറേറ്റിെൻറ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് േപ്രാജക്ട്സ് മാനേജ്മെൻറ് തലവന്‍ യൂസുഫ് യാഖൂബ് ലോറി, ബഹ്റൈന്‍ ഹോസ്പിറ്റാലിറ്റി മാനേജര്‍ ആൻറണി പൗലോസ് എന്നിവരെയാണ് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്.
കാപിറ്റല്‍ ഗവര്‍ണറേറ്റിെൻറ കാരുണ്യ സഹായങ്ങള്‍ ജനങ്ങളിലേക്കും സംഘടനകളിലേക്കുമെത്തിക്കുന്നത് ഇവരുടെ നേതൃത്വത്തിലാണ്. ഒരു വര്‍ഷത്തിലധികമായി തുടരുന്ന കോവിഡ് പ്രതിസന്ധിയില്‍ കെ.എം.സി.സിയടക്കം വിവിധ കാരുണ്യ-സാംസ്കാരിക സംഘടനകള്‍ക്കാണ് കാപിറ്റല്‍ ഗവര്‍ണറേറ്റ് ഭക്ഷ്യക്കിറ്റുകളും സഹായങ്ങളും നല്‍കിയത്.
പ്രതിസന്ധി കാലത്ത് ജനങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളും മനസ്സിലാക്കി കരുതലേകുന്ന കാപിറ്റല്‍ ഗവര്ണറേറ്റിെൻറയും അതിന് പിന്തുണയും സഹായങ്ങളും നല്കുന്ന ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദു റഹ്മാന് ആല് ഖലീഫയുടെയും കാരുണ്യപ്രവൃത്തികള്‍ മാതൃകയാണെന്ന് കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
യൂസുഫ് യാഖൂബ് ലോറി, ആൻറണി പൗലോസ് എന്നിവര്‍ക്കുള്ള കെ.എം.സി.സിയുടെ ഉപഹാരം ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ കൈമാറി. ചടങ്ങില്‍ കെ.എം.സി.സി സെക്രട്ടറി എ.പി ഫൈസല്‍, സിദ്ദീഖ് അദ്ലിയ്യ, ബഷീർ, മൊയ്തീൻ പേരാമ്പ്ര, ഒ.കെ. ഫസ്ലുറഹ്മാൻ, റഫീഖ് കാസർകോട്, ഹുസൈൻ വയനാട്, ഹുസൈൻ മക്യാട്, റാഫി, അൻവർ, ബഷീർ തിരുനല്ലൂർ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.