സമാപന ദിവസം കാന്തപുരം മുഖ്യാതിഥി  െഎ.സി.എഫ്​ ഖുര്‍ആന്‍ പ്രഭാഷണത്തിന് ഇന്ന് തുടക്കം

മനാമ: ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന  ഖുർആൻ പ്രഭാഷണ പരമ്പരക്ക്​ ഇന്ന്​ തുടക്കമാകും. മേയ് 18, 19, 20, 21 തിയതികളില്‍ ‘പ്രകാശതീരം’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ശാഫി സഖാഫി മുണ്ടമ്പ്രയാണ്​ പ്രഭാഷണം നടത്തുകയെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാഫി സഖാഫി നാലാം തവണയാണ് ഖുര്‍ആന്‍ പ്രഭാഷണത്തിനായി ബഹ്‌റൈനിലെത്തുന്നത്. പാകിസ്​താന്‍ ക്ലബ്ബില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ന്​ രാത്രി ഒമ്പത്​ മണിക്ക് പ്രമുഖ ബഹ്‌റൈനി പണ്ഡിതൻ ശൈഖ് ഖാലിദ് സാലിഹ് ജമാല്‍ നിർവഹിക്കും. 


വിവിധ ദിവസങ്ങളിൽ സ്വദേശി പണ്ഡിതരും പാര്‍ലമ​െൻറ്​ അംഗങ്ങളും  സാമൂഹിക, സാംസ്‌കാരിക നേതാക്കളും സംബന്ധിക്കും. ഞായറാഴ്ച നടക്കുന്ന സമാപന പരിപാടിയിലും മര്‍കസ് റൂബി ജൂബിലി പ്രഖ്യാപനത്തിലും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പ​െങ്കടുക്കും.        

‘വിശ്വാസിയുടെ വിളവെടുപ്പ് കാലം’ എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് ഗൾഫിൽ സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിനി​​െൻറ ബഹ്‌റൈന്‍ തല ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും പരിപാടിയില്‍ നിർവഹിക്കും. ഐ.സി.എഫിനു കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഖുര്‍ആന്‍ ഡൈജസ്​റ്റ്​ കോഴ്‌സ് ഫൈനല്‍ പരീക്ഷയിലെയും മദ്‌റസ പൊതുപരീക്ഷയിലെയും റാങ്ക് ജേതാക്കള്‍ക്കും ‘പ്രകാശതീരം’ പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ട ടെലിക്വിസ്, ഖുര്‍ആന്‍ പാരായണം എന്നീ മത്സരങ്ങിലെ വിജയികള്‍ക്കും  സമ്മാനങ്ങള്‍ വിതരണം ചെയ്യും.

സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ബഹ്‌റൈനി​ലെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിപാടിക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് 33808276 (മുഹറഖ്), 34139797 (ഈസടൗണ്‍), 34092786 (സല്‍മാബാദ്), 35374546 (റിഫ), 33469685 (ഗുദൈബിയ), 33897637 (ഉമ്മുല്‍ഹസം), 33892169 (മനാമ), 33904286 (ഹമദ് ടൗണ്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വാർത്താസമ്മേളനത്തില്‍ കെ.സി. സൈനുദ്ദീന്‍ സഖാഫി, കെ.കെ. അബൂബക്കര്‍ ലത്തീഫി, എം.സി. അബ്​ദുല്‍ കരീം, അശ്‌റഫ് ഇഞ്ചിക്കല്‍, റഫീഖ് ലത്തീഫി, കെ.പി. മുസ്​തഫ ഹാജി എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.