മനാമ:പത്തു വർഷത്തെ അധ്വാനം കൊണ്ട് സ്വന്തമാക്കിയ ആകെയുള്ള സമ്പാദ്യമായ 25 സെൻറിലെ 20 സെൻറും ബ ഹ്റൈൻ പ്രവാസി വനിതയായ ജിജി കേരളത്തിലെ അഞ്ച് പ്രളയബാധിതർക്ക് നൽകും. മലപ്പുറം വ ഴിക്കടവ് പഞ്ചായത്തിൽ മുടപ്പൊയ്കയിൽ അവർ ഭൂമി വാങ്ങിയത് കഴിഞ്ഞ മാസമാണ്. അതി ൽനിന്ന് അഞ്ച് സെൻറു മാത്രം സ്വന്തം ഉപയോഗത്തിനെടുത്ത് ബാക്കിയുള്ളത് ദുരിതബാധിതർക്ക് വീതിച്ചു നൽകുവാനുള്ള തീരുമാനത്തിലാണ് ജിജി.
10 വർഷംമുമ്പ് ഭർത്താവ് മരിച്ചശേഷം മൂന്ന് മക്കളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞയാളാണ് ജിജി. ദുരിതങ്ങളിലൂടെ സഞ്ചരിച്ചാണ് താൻ ഇതുവരെ എത്തിയതെന്ന് ജിജി പറയുന്നു.
കണ്ണടച്ചുതുറന്ന മാത്രയിൽ അനാഥരായ മനുഷ്യരുടെ ദുഃഖം മനസിലാക്കാൻ തെൻറ ജീവിതാനുഭവങ്ങൾ വഴി സാധിക്കും. അതിനാൽ കണ്ണീരിലായ നൂറുക്കണക്കിന് ആളുകളിലെ അഞ്ചുപേർക്ക് എളിയ സഹായം നൽകണമെന്ന് തോന്നി. ഭൂമി നൽകാനുള്ള സമ്മതം തെൻറ കൂട്ടുകാരി റൂബി സജ്നയെയും അവർ വഴി പി.വി.അൻവർ എം.എൽ.എയെയും അറിയിച്ചിട്ടുണ്ട്. ജിജിക്ക് മൂന്ന് മക്കളാണുള്ളത്. അഖിൽ, നിഖിൽ, അനൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.