നാട്ടിൽ നിന്നും മരുന്നുകൾ കൊറിയർ വഴി ബഹ്​റൈനിൽ എത്തിത്തുടങ്ങി 

മനാമ: നോർക്കയും കൊറിയർ കമ്പനിയായ ഡി.എച്ച്​.എല്ലുമായി ചേർന്ന്​ നാട്ടിൽ നിന്ന്​ മരുന്നുകൾ വ്യക്തികൾക്ക് എത്തിച്ചുകൊടുക്കുന്ന പദ്ധതിക്ക്​ തുടക്കമായി. ബഹ്​റൈനിൽ പ്രകാരം പലർക്കും ഇൗ പദ്ധതി പ്രകാരം മരുന്നുകൾ ലഭ്യമായി തുടങ്ങി.

നോർക്ക ഹെൽപ്​ ഡസ്​ക്കിലേക്ക്​ ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഓരോ ജില്ലയിലെയും ഡി.എച്ച്​.എൽ കോണ്ടാക്​ട്​ നമ്പറുകൾ ഇതിനോടകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ മരുന്നുകൾ എത്തിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്​. മരുന്നുകൾ അയക്കുന്ന ആളി​​​െൻറയും മരുന്ന് ഇവിടെ സ്വീകരിക്കുന്ന ആളി​​​െൻറയും വ്യക്തമായ മേൽവിലാസങ്ങളും ഡോക്​ടർ നൽകിയ മരുന്നി​​​െൻറ കുറിപ്പി​​​െൻറ കോപ്പിയും നിർബന്ധമാണ്. 

കൊറിയർ കമ്പനി നിശ്​ചിത നിരക്ക്​ ഈടാക്കുന്നുണ്ട്. അതിനാൽ, ഇവിടെ ലഭിക്കുന്ന മരുന്നുകൾ ആണെങ്കിൽ അവ കൊണ്ടുവരുന്നതിന് മുമ്പ്​ നാട്ടിൽ നിന്നും കൊണ്ടുവരുമ്പോഴുണ്ടാകുന്ന ചിലവും ഇവിടുത്തെ വിലയും താരതമ്യം ചെയ്യണമെന്ന്​ നോർക്ക ഹെൽപ്​ ഡസ്​ക്ക്​ അറിയിച്ചു. നിരോധിത മരുന്നുകളുടെ ഗണത്തിൽ പെടുന്നവ കൊണ്ടുവരുന്നത് ഒഴിവാക്കണം.

അത്തരം കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ടെങ്കിൽ മരുന്നുകൾ കൊണ്ടുവരുന്നതിന്​ മുമ്പ്​ നോർക്ക ഹെൽപ്​ ഡസ്‌കുമായി സഹകരിക്കുന്ന ഡോ. ബാബു രാമചന്ദ്രനെയോ ഡോ. നജീബിനെയോ മറ്റേതെങ്കിലും ഡോക്​ടർമാരെയോ ബന്ധപ്പെട്ട് സംശയനിവാരണം നടത്തേണ്ടതാണ്. നോർക്ക ഹെൽപ്​ ഡസ്‌കുമായി ബന്ധപ്പെട്ട് മരുന്നുകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റഫീക്ക് അബ്ദുള്ളയെ 38384504 എന്ന നമ്പറിൽ വിളിച്ചും സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്. നിരോധിത മരുന്നുകൾ കൊണ്ടുവന്നാൽ നിയമ നടപടികൾ വരെ നേരിടേണ്ടതായി വരുമെന്നും നോർക്ക ഹെൽപ്​ ഡസ്‌ക്​ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - kerala medicine arrived in bahrain gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.